ലക്നൗ : നവരാത്രി ഘോഷയാത്രയ്‌ക്കിടെ അക്രമം നടത്തിയ തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ബുൾഡോസർ നടപടിയുമായി യുപി സർക്കാർ . അക്രമത്തിൽ രാം ഗോപാൽ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു . ബഹ്‌റൈച്ച് അക്രമത്തിലെ മുഖ്യപ്രതി അബ്ദുൾ ഹമീദ് ഉൾപ്പെടെ 23 പേരുടെ വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുക. 3 ദിവസത്തിനകം നീക്കം ചെയ്യാൻ പിഡബ്ല്യുഡി നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിലെ അഞ്ച് പ്രതികളായ അബ്ദുൾ ഹമീദ്, റിങ്കു എന്ന സർഫറാസ്, ഫഹീം, താലിം, അഫ്‌സൽ എന്നിവരെ ജഡ്ജസ് കോളനിയിലെ സിജെഎം പ്രതിഭ ചൗധരിയുടെ വസതിയിൽ പോലീസ് നേരത്തെ ഹാജരാക്കിയിരുന്നു.ഇതിൽ സർഫറാസ് നേപ്പാളിലേയ്‌ക്ക് കടക്കാൻ ശ്രമിക്കവേ പോലീസ് വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.പ്രതികളെല്ലാം മഹാരാജ്ഗഞ്ച് നിവാസികളാണ്.
ഈ മാസം 13 ന് രെഹുവ മൻസൂർ ഗ്രാമത്തിൽ നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ ഹാർദി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഘർഷമുണ്ടായത്. ഘോഷയാത്ര മഹാരാജ്ഗഞ്ച് പ്രദേശത്തെ ഒരു മസ്ജിദിന്റെ മുന്നിൽകൂടി കടന്നുപോകുമ്പോൾ ഡിജെ സംഗീതം പ്ലേ ചെയ്യുന്നതിനെ ചിലർ എതിർത്തതോടെയാണ് സംഘർഷം തുടങ്ങിയത്. 22 കാരനായ രാം ഗോപാൽ മിശ്രയാണ് മരിച്ചത്.