ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വാരത്തിന്റ തുടക്കത്തിൽ അഭീഷ്ട ലാഭം, പുതുവസ്ത്ര ലാഭം , പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം, സത്സുഹൃത്തുക്കൾ മൂലം ഗുണം എന്നിവ അനുഭവത്തിൽ വരാം. ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ, തൊഴിൽ വിജയം, ധനനേട്ടം, കുടുബത്തിൽ അഭിവൃദ്ധി, ആരോഗ്യം, ഈശ്വര അനുഗ്രഹവും ഭാഗ്യവർദ്ധനവും, ഗുരുജനപ്രീതി, എന്നിവ ഫലത്തിൽ വരാം. ഉന്നത സ്ഥാന പ്രാപ്തി, ബിസിനെസ്സിൽ പുരോഗതി, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം, തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, കുടുംബത്തിൽ മംഗള കർമം ഒക്കെയും ഫലം. വാരം അവസാനം അനാവശ്യമായ കൂട്ടുകെട്ട് മൂലം മാനഹാനി, ധനനഷ്ടം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വാരത്തിന്റെ തുടക്കത്തിൽ കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, വിവാഹം മാറി പോകുക, ശത്രുഭയം, വ്യപാര പരാജയം, മാനസിക ബുദ്ധിമുട്ടുകൾ, അലസത, ധനനഷ്ട്ടം എന്നിവ ഫലത്തിൽ വരാം. വാരം മധ്യത്തോടെ കുടുബസൗഖ്യം, തൊഴിൽ വിജയം, ബിസിനസ്സിൽ പുരോഗതി, കുടുബത്തിൽ മംഗളകർമ്മങ്ങൾക്കു സാധ്യത, രോഗശാന്തി, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിങ്ങനെയുള്ള ഫലങ്ങൾക്ക് സാധ്യത. വാരം അവസാനം വളരെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കാണാനും അവരോടൊപ്പം ആഘോഷ വേളകളിൽ പങ്കെടുക്കുവാനും അവസരം, ധനലാഭം, സത് സുഹൃത്തുക്കളെ ലഭിക്കുക, ഭക്ഷണ സുഖം എന്നിവ ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ ശരീര ശോഷണം, ആരോഗ്യക്കുറവ്, ശത്രുഭയം, വ്യപഹാരപരാജയം, സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, കുടുബത്തിൽ ഭാര്യ-സന്താനങ്ങൾ എന്നിവരും ആയി അഭിപ്രായ വ്യത്യാസം, എന്നിവയും വാര മധ്യത്തിൽ ആമാശയ സംബന്ധമായ രോഗങ്ങൾ, ദേശാന്തര ഗമനം, അലച്ചിൽ എന്നിവക്ക് സാധ്യത. വാരം അവസാനത്തോടെ വിദേശ യാത്ര-വാസം, വിദ്യാ പുരോഗതി, തൊഴിൽ വിജയം, ധനഭാഗ്യ യോഗം, ഭാര്യാ ഭർതൃ ഐക്യം, ഭക്ഷണ സുഖം, കാര്യവിജയം, ആരോഗ്യ കാര്യങ്ങളില് പുരോഗതി, വിദ്യാ പുരോഗതി, അപ്രതീക്ഷിതമായി ഉന്നതരായ ജനങ്ങളുമായി കണ്ടുമുട്ടാൻ അവസരം എന്നിവ ഫലത്തിൽ വരാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വാരത്തിന്റെ കുടുബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, വാഹന ഭാഗ്യം, പ്രശസ്‌തി, മനസുഖം, തൊഴിൽ വിജയം, ധനനേട്ടം എവിടെയും മാന്യത, പ്രേമ കാര്യങ്ങൾ പൂവണിയുക എന്നിവ ഫലത്തിൽ വരാം. വാര മധ്യത്തോടെ വിഷഭയം, മനഃശാന്തി കുറവ്, കേസുകൾ, കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ഭൂമി നഷ്ട്ടം, മംഗള കർമ്മങ്ങൾക്ക് തടസ്സം, അപമാനം സർക്കാർ സംബന്ധമായ ദോഷ ഫലങ്ങൾ, സർവ്വ സുഖഹാനി, തൊഴിൽ ക്ലേശം-പരാജയം എന്നിവക്ക് സാധ്യത. സ്ഥാന നഷ്‌ടം, അന്യ ദേശ വാസം-ജോലി, എന്നാൽ ചിലർക്ക് ഇത് (വിദേശ യാത്ര) ഗുണകരമായി തീരുകയില്ല, ധനക്ലേശം എന്നിവ ഫലത്തിൽ വരാം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction By Jayarani E.V.