ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ ശത്രു നാശം, കീർത്തി എന്നിവ ഉണ്ടാകും. വാര മധ്യത്തോടെ കുടുബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, ഉയർന്ന പദവി, തൊഴിൽ വിജയം, നിദ്രാ സുഖം, ഭക്ഷണ സുഖം, സമ്മാനങ്ങൾ ലഭിക്കുക, അവാർഡ് ലഭിക്കുക, വര്ഷങ്ങളായി വർഷങ്ങളായി സന്താനദുരിതം അനുഭവിക്കുന്നവർക്കു സന്താന ഭാഗ്യം എന്നിവ ഫലത്തിൽ വരാം. വാരം അവസാനം കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം-കലഹം, ശത്രു ഭയം, ധനനഷ്ട്ടം, ഭാര്യാ ദുരിതം, വ്യവഹാര പരാജയം, ഉദര രോഗം, കുടുംബം വിട്ടു മാറി താമസിക്കുക, സർക്കാർ സംബന്ധമായ ദോഷ ഫലങ്ങൾ എന്നിവക്കു സാധ്യത.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
വാരം തുടക്കത്തിൽ സഞ്ചാര ശീലം, അന്യ ദേശ വാസം-ജോലി എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ, യാത്ര ദുരിതം-വാഹന അപകടം , മനോദുഃഖ൦, തൊഴിൽക്ലേശങ്ങൾ, പലപല തൊഴിലുകൾ ചെയേണ്ടതായി വരിക, പ്രയത്നത്തിനു തക്കപ്രതിഫലം കിട്ടാതെ വരിക, വിദ്യാതടസ്സം, വാത-കഫ-ഉദര രോഗങ്ങൾ, അലർജി സംബന്ധമായ രോഗങ്ങൾ എന്നിവക്കു സാധ്യത. വാരം മധ്യത്തോടെ ശത്രുഹാനി, ധനലാഭം, ശയനസുഖം, എവിടെയും മാന്യത, മനഃസന്തോഷം, സ്ത്രീകളുമായി അടുത്തിടപഴകാൻ അവസരം, ഉന്നത സ്ഥാനലബ്ധി, ധൈര്യം, ചിന്താശേഷി, ധനനേട്ടം, വാഹന ഭാഗ്യം, ദാമ്പത്യ ഐക്യം എന്നിവ ഫലത്തിൽ വരാം .
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. ഉപകാരം ചെയ്തുകൊടുത്ത ബന്ധുക്കൾ വിരോധികളായി തീരും. മാതാവിന് അസുഖം വർദ്ധിക്കും, വളരെ സൂക്ഷിക്കുക. മാനസികമായി വിഷമതകൾ ഉള്ളവർ കൃത്യസമയത്ത് മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ ഇടയാകും. പരാശ്രയം, മനോദുഃഖം, എന്നിവ അനുഭവത്തിൽ വരും. ഉദരം, വാതം അസുഖമുള്ളവർ ജാഗ്രത പാലിക്കുക സംസാര തടസ്സം, വിവാഹ തടസ്സം, ഭാര്യാ ഭർത്തൃ ഐക്യത കുറവ്, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ധന നഷ്ടം, എന്നിവ ഫലത്തിൽ വരാം. വാരം അവസാനം ശത്രു നാശം, വ്യവഹാര വിജയം, ധനലാഭം ഉണ്ടാവും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വാരത്തിന്റെ തുടക്കത്തിൽ ശത്രു നാശം, വ്യവഹാര വിജയം, തൊഴിൽ വിജയം, ഭാര്യാ ഭർതൃ ഐക്യം, ധനഭാഗ്യ യോഗം, പുതുവസ്ത്ര ലാഭം, ഭക്ഷണ സുഖം, സ്ത്രീ സുഖം, ശരീര ചൈതന്യം വർദ്ധിക്കുക, കൃഷിയിൽ നിന്നും ഗുണങ്ങൾ, എന്നിവ ഫലത്തിൽ വരാം. വാരം മധ്യത്തോടെ കുടുംബപരമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കും. മാതാവിനോ, പിതാവിനോ ബന്ധുക്കൾക്കോ രോഗ ദുരിതം വരും. ഭക്ഷണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക. സഞ്ചാര ശീലം കൂടും. അന്യദേശവാസം ജോലി എന്നിവയും എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാവാത്ത അവസ്ഥ സംജാതമാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ അധികം സൂക്ഷിക്കണം
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction By Jayarani E.V