പാലക്കാട്: പെട്രോൾ പമ്പ് കേസിൽ പി പി ദിവ്യ അനധികൃതമായാണ് ഇടപെട്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫ് -എൽഡിഎഫ് നേതാക്കളുടെ പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പെട്രോൾ പമ്പ് തുടങ്ങാനുള്ള തീരുമാനമുണ്ടായതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യഥാർത്ഥത്തിൽ ആ പെട്രോൾ പമ്പിന്റെ ഉടമ ആരാണ്. ഉന്നതനായ ഒരു കോൺഗ്രസ് നേതാവിന്റെ അഭ്യർത്ഥന പ്രകാരമാണ് പ്രശാന്തിന്റെയും ദിവ്യയുടെ ഭർത്താവിന്റെയും പേരിൽ സ്ഥലം വിട്ടുകൊടുത്തത്. പ്രമുഖനായ ഒരു ഡിസിസി ഭാരവാഹിയും ഈ പെട്രോൾ പമ്പിന് പിന്നിലുണ്ട്.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ കേസിലെ പ്രധാന കുറ്റവാളിയാണ്. കളക്ടർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആളാണ്. അന്തർധാര ശക്തമായത് കൊണ്ടാണ് കളക്ടർക്കെതിരെ കടുത്ത നടപടികളൊന്നും ഉണ്ടാകാത്തത്. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി ദിവ്യയെ എതിർക്കുക, കണ്ണൂർ ജില്ലാ കമ്മിറ്റി അനുകൂലിക്കുക എന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.















