കോയമ്പത്തൂർ: ആറുവയസുകാരിയെ പുലി പിടിച്ചു. അമ്മയുടെ കൺമുന്നിൽ വച്ചാണ് കുട്ടിയെ പുലി ആക്രമിച്ച് കൊണ്ടുപോയത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം സമീപത്തെ വനമേഖലയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ആറ് വയസുള്ള അപ്സര ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്.
കേരള-തമിഴ്നാട് അതിർത്തിയിൽ വാൽപ്പാറയ്‌ക്ക് സമീപമുള്ള എസ്റ്റേറ്റ് മേഖലയിലാണ് സംഭവം നടന്നത്. ഝാർഖണ്ഡ് സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകളാണ് കുഞ്ഞ്. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വന്യമൃഗ ശല്യം പതിവായി നേരിടുന്ന മേഖലയിലാണ് പുലിയുടെ ആക്രമണമുണ്ടായത്.















