കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്.
ഫെഡറൽ ബാങ്ക് എ.ടി.എമ്മിൽ പണം റീഫിൽ ചെയ്യാനായി പോകുകയാണെന്നും കൈയിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്നും യുവാവ് പറഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ കൊയിലാണ്ടിൽ നിന്നും കുരുടിമുക്കിലേക്ക് പോകവേ വഴിയിൽവെച്ച് ഒരു പർദ്ദ ധരിച്ച സ്ത്രീ അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചത്. ഇവരാണ് പണം കവർന്നതെന്നാണ് യുവാവ് പറഞ്ഞത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.