കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 54 കാരന് 41 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എരുവശേരി കോട്ടക്കുന്ന് സ്വദേശി ഷാജി മാത്യുവിനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷ് ശിക്ഷിച്ചത്.
2018 ഏപ്രിൽ 8-നായിരുന്നു കേസിനാസ്പദമായ സംഭവം. 15 കാരിയായ പെൺകുട്ടിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കുടിയാൻമല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. വാദി ഭാഗത്തിനായി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ഷെറി മോൾ ഹാജരായി.