മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ശിരോ-നാഡീ രോഗ പീഡ വർദ്ധിക്കും. മറ്റുള്ളവരോട് ഇടപെടുമ്പോൾ വളരെ അധികം സൂഷ്മത പാലിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകും. രോഗാദി ദുരിതം ഉണ്ടാവുകയും ധനക്ലേശം, തൊഴിൽ പരാജയം എന്നിവ നേരിടും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
സത്സുഹൃത്തുക്കളേ ലഭിക്കുക, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, സാമ്പത്തിക പുരോഗതി, ദാമ്പത്യഐക്യം, ഭക്ഷണസുഖം, ബന്ധുജന സമാഗമം എന്നിവ ഉണ്ടാകും
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ബിസിനസ്സിൽ ഇരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരുന്ന അവസ്ഥ ഉണ്ടാകും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു പ്രശസ്തി ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ അവസരം ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അന്യജനങ്ങളെ സഹായിക്കുവാനുള്ള മനോഭാവം ഉണ്ടാകുമെങ്കിലും അവരിൽ നിന്നും മോശമായ അനുഭവങ്ങൾ നേരിടേണ്ടി വരും. ശത്രു ദോഷം, കോടതി കേസുകളിൽ പരാജയപ്പെടുക, കുടുംബ കലഹം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വിഷഭയം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രത പാലിക്കുക. അനാവശ്യമായ സംസാരം മൂലം ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാകുവാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കുടുംബസൗഖ്യം, വ്യവഹാരങ്ങളിൽ വിജയം, സുഹൃത്തുക്കൾ ഉണ്ടാവുക, രോഗശാന്തി, വിദ്യാ പുരോഗതി, രചന വഴി കീർത്തി എന്നിവ ലഭിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ദാമ്പത്യ ഐക്യം, രോഗശാന്തി, വ്യവഹാര വിജയം, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ശത്രുഹാനി, സാമ്പത്തിക ഉന്നതി എന്നിവ പ്രതീക്ഷിക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
സഞ്ചാരശീലം കൂടുകയും യാത്രയിൽ അപകടം ഉണ്ടാകുവാനും സാധ്യതയുണ്ട്. കുടുംബപരമായി വളരെ അധികം സങ്കീർണമായ പ്രശ്നങ്ങൾ ഉടലെടുക്കുകയും കുടുംബത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ടവർക്ക് വിയോഗം ഉണ്ടാകുവാൻ ഇടയുണ്ട്. ഉദര രോഗമുള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ ഇടയുണ്ട്. അതിസാരം പിടിപെടും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റ തുടക്കത്തിൽ മാനസികമായും സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടും. എന്നാൽ മദ്ധ്യാഹ്നത്തോടെ രോഗശാന്തി, ധനനേട്ടം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction by Jayarani E.V.