കെ.എൽ രാഹുൽ ഇന്ത്യക്കായി അവസാന ടെസ്റ്റ് മത്സരം കളിച്ചെന്ന് ആരാധകരുടെ പരിഹാസം. പിച്ച് തൊട്ടുത്തൊഴുന്ന വീഡിയോ പങ്കിട്ടാണ് വലം കൈയൻ ബാറ്ററെ കളിയാക്കുന്നത്. ചിന്നസ്വാമി ടെസ്റ്റിൽ ഇന്ത്യ തോറ്റത്തിന് പിന്നാലെയാണ് ട്രോളുകൾ രൂക്ഷമായത്. ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഡക്കായ രാഹുൽ നിർണായക ഘട്ടത്തിൽ 12 റൺസിന് പുറത്തായിരുന്നു. ഇത് ഇന്ത്യയുടെ മേൽക്കൈ നഷ്ടമാക്കുകയും അത് തോൽവിയിലേക്ക് നയിക്കുകയുമായിരുന്നു.
ഇതാണ് താരത്തിനെതിരെ അധിക്ഷേപം ഉയരാൻ കാരണമായത്. സർഫറാസ് ഖാനും ഋഷഭ് പന്തു നല്ല രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യയുടെ മധ്യനിരയുടെ നട്ടെല്ലാകേണ്ട രാഹുൽ ഉത്തരവാദിത്തം മറന്നുവെന്നും ഇയാളെ ടീമിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യമുയർന്നു. പൂനെ ടെസ്റ്റിൽ ശുഭ്മാൻ ഗിൽ തിരിച്ചുവരുമ്പോൾ സ്വാഭാവികമായും രാഹുൽ ബെഞ്ചിലിരിക്കേണ്ടി വരും. കാരണം സർഫറാസ് ഖാൻ 150 റൺസടിച്ച് ഫോൺ തെളിയിച്ചിരുന്നു. പിച്ച് തൊട്ടുത്താെഴുതത് രാഹുലിന് കാര്യം മനസിലായിട്ടാണെന്നാണ് ആരാധകരുടെ വാദം.
In all probabilities KL Rahul played his last test match today.
Go well in ODIs n T20Is 👍🏻
Thank you KL Rahul !!#INDvsNZ #KLRahul pic.twitter.com/Jzmoz7vbMW— Jay Shah (@Jay_sha_h) October 20, 2024
Harsha : Do you remember last time Kl Rahul saved India from a collapse?
Ravi : No, because KL Rahul himself is part of the collapse. pic.twitter.com/6LC5UNmI98
— mufaddla parody (@mufaddl_parody) October 19, 2024