ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകൻ അദിത് രഞ്ജു കൃഷ്ണൻ പിള്ളയാണ് മരിച്ചത്.
ബർവാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിർവശത്തുള്ള പാർക്കിൽ കളിച്ച് മടങ്ങി വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മലയാളി സ്ത്രീ ഓടിച്ചിരുന്ന വാഹനമാണ് ഇടിച്ചതെന്നാണ് വിവരം. പോഡാർ സ്കൂൾ വിദ്യാർത്ഥിയാണ്. പിതാവ് രഞ്ജു കൃഷ്ണൻ ഐ.ടി മേഖലയിലും, മാതാവ് മെറ്റിറ്റോയിലുമാണ് ജോലി ചെയ്യുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന ആര്യനാണ് സഹോദരൻ. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.