ഹമാസ് മുൻ തലവൻ യഹിയ സിൻവാറിന്റെ ബങ്കറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ സേന. ഗാസയിലെ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കി സിൻവർ ഭൂഗർഭ അറയ്‌ക്കുള്ളിൽ സുഖജീവിതം നയിച്ചതിന്റെ തെളിവുകളാണ് ഐഡിഎഫ് പുറത്ത് വിട്ടത്.
ഒക്ടോബർ 7ന്റെ കൂട്ടക്കുരുതിക്ക് മുൻപ് സിൻവർ കുടുംബസമേതം ബങ്കറിലേക്ക് മാറിയതായാണ് റിപ്പോർട്ട്. ബങ്കറിൽ യുണൈറ്റഡ് നേഷൻസ് അഭയാർത്ഥി ഏജൻസിയുടെ (UNRWA) ലോഗോ പതിപ്പിച്ച ഭക്ഷ്യവസ്തുക്കൾ വലിയ കവറുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള, ഒന്നിലധികം ടോയ്ലറ്റുകൾ, ബാത്ത്റൂമുകൾ എന്നിവ വീഡിയോയിൽ കാണാം.
അഭയാർത്ഥികൾക്കുള്ള വസ്തുക്കൾ ഹമാസ് മോഷ്ടിക്കുന്നു എന്ന ഇസ്രായേലിന്റെ ആരോപണത്തെ ശരിവെക്കുന്നതാണ് യുഎൻആർഡബ്ല്യുഎ ലോഗ പതിപ്പിച്ച വസ്തുക്കൾ. വിലകൂടിയ ധാരാളം പെർഫ്യൂമുകൾ, സോപ്പുകൾ, ബാത്തിംഗ് ഷാമ്പൂ അടക്കമുള്ള പേഴ്സണൽ കെയർ ഉത്പന്നങ്ങളുടെ ശേഖരം തന്നെ അവിടെയുണ്ട്.
ഇസ്രായേൽ കറൻസിയായ ( ഷെക്കൽ) നിറച്ചുവെച്ച അലമാരയും ബങ്കറിൽ കണ്ടെത്തി. ബങ്കറിന്റെ വാതിലിനോട് ചേർന്ന്, ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും നിറച്ച ലോക്കറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഐഡിഎഫ് സൈനികനാണ് ഭൂഗർഭ അറയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
The IDF has released footage showing their entry into Sinwar’s bunker, where UNWRA bags and millions of shekels were found.
Sinwar and other Hamas leaders have been siphoning billions from the people of Gaza, allegedly with @UNWRA’s involvement.
— David Saranga (@DavidSaranga) October 20, 2024
കഴിഞ്ഞ ദിവസം യഹിയ സിൻവർ കുടുബസമേതം ബങ്കറിലേക്ക് മാറുന്ന ദൃശ്യങ്ങൾ ഐഡിഎഫ് പുറത്ത് വിട്ടിരുന്നു. കിടക്കയും കട്ടിലും ടിവിയുമൊക്കെയായി ഭാര്യയും കുട്ടികളുമായിട്ടാണ് യഹിയ സിൻവർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്നത്. പിന്നാലെ യഹിയയുടെ ഭാര്യയുടെ കൈയ്യിലിരുന്ന ബാഗിന്റെ വിലയെച്ചൊല്ലിയും എക്‌സിൽ ചർച്ചകൾ സജീവമായി. 32,000 ഡോളർ (27 ലക്ഷം) വിലയുള്ള ബ്രാൻഡഡ് ബിർക്കിൻ ബാഗാണിതെന്ന് എഡിഎഫ് വക്താവ് അവിചയ് അദ്രേ വ്യക്തമാക്കിയിരുന്നു.