ഐശ്വര്യ റായ് ബച്ചന് ആഗോളതലത്തിൽ തന്നെ ആരാധകവൃന്ദമുണ്ട്. മുൻ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും അക്കൂട്ടത്തിൽ ഒരാളാണ്. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിലാണ് താൻ ഐശ്വര്യ ബിഗ് ഫാനാണെന്ന് കാമറൂൺ വെളിപ്പെടുത്തിയത്.
ഞാൻ പ്രധാനമന്ത്രിയായ സമയത്താണ് ദേവദാസ് റിലസ് ചെയ്തത്. സ്ക്രീനിൽ ഐശ്വര്യയെ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. ഐശ്വര്യയുടെ പ്രകടനം കണ്ട് ശരിക്കും അതിശയിച്ചു പോയി. ദേവദാസ് എന്ന ചിത്രം ഇഷ്ടപ്പെട്ടു. അങ്ങനെ ഞാൻ ഐശ്വര്യയുടെ ബിഗ് ഫാനായി. താൻ ബച്ചൻ കുടുംബത്തിന്റെയും വലിയ ആരാധകനാണെന്നും കാമറൂൺ പറഞ്ഞു.
ആൻ്റണി മറാസ് സംവിധാനം ചെയ്ത ഹോട്ടൽ മുംബൈ എന്ന സിനിമ അടുത്തിടെ കണ്ടതായും ഡേവിഡ് കാമറൂൺ കൂട്ടിച്ചേർത്തു. മുംബൈ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ഹോട്ടൽ മുംബൈ. തീവ്രവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം സിനിമ നന്നായി അവതരിപ്പിച്ചു. നിങ്ങളുടെ രാജ്യവും എന്റെ രാജ്യവും തീവ്ര ഇസ്ലാമിക ഭീകരതയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. ലോകത്തിന് തന്നെ ഇത് ഭീഷണിയാണ്. ഈ വിഷയത്തിൽ നാം ഒറ്റക്കെട്ടായി നിൽക്കണം. ജീവനുകളുടെ നഷ്ടം നാം ഒരിക്കലും മറക്കരുതെന്നു കാമറൂൺ ചൂണ്ടിക്കാട്ടി.















