ഇന്ത്യൻ ഭൂപടം എക്സ് ഹാൻഡിലിൽ പങ്കുവച്ച് വെട്ടിലായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം. ജമ്മു കശ്മീരിനെ വക്രീകരിച്ച ഭൂപടമാണ് ഇവർ ക്രിയേറ്റീവായി ചിത്രീകരിച്ചത്. മത്സരങ്ങൾ എവിടെയാണെന്ന് അടയാളപ്പെടുത്തി പങ്കുവച്ച ഭൂപടമാണ് വിവാദമായത്. അടുത്ത മത്സരങ്ങൾ നടക്കുന്ന മുംബൈ പൂനെ നഗരങ്ങളെയും കഴിഞ്ഞ മത്സരം നടന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവും അടയാളപ്പെടുത്തുന്നതായിരുന്നു ചിത്രം.
എന്നാൽ പാകിസ്താൻ അധിനിവേശ കശ്മീർ അടക്കമുള്ള ഇന്ത്യയുടെ ചില അതിർത്തി പ്രദേശങ്ങളും ഉൾപ്പെടുത്താത്ത ഭൂപടമാണ് ഇവർ പങ്കുവച്ചത്. പോസ്റ്റ് വന്നതോടെ ഇന്ത്യൻ ആരാധകർ കലിപ്പിലായി. രോഷാകുലരായ ആരാധകർ പേസ്റ്റിന് താഴെ വ്യാപക വിമർശനം ഉയർത്തി. രോഷം കടത്തുതോടെ പോസ്റ്റ് ന്യൂസിലൻഡ് ടീം ഡിലീറ്റ് ചെയ്തു.
എങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. അതേസമയം ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡ് ചരിത്രം സൃഷ്ടിച്ചിരുന്നു. 1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയമാണ് കിവീസ് സ്വന്തമാക്കിയത്. 8 വിക്കറ്റിനായിരുന്നു ചരിത്ര ജയം.