നാടകത്തിലൂടെ അഭിനയത്തിൽ അരങ്ങേറിയ നടിയാണ് സിനി പ്രസാദ്. മിനി സ്ക്രീനിലൂടെ നിരവധി കുടുംബ പ്രേക്ഷകർക്കും സുപരിചിതയാണ് നടി. ചെറുതും വലുതുമായി മുപ്പതിലേറെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം അഭിനയിച്ച ഭ്രമരം ശ്രദ്ധിക്കപ്പെട്ടു. അതേസമയം പതിവായി സിനിമകളിൽ കൈലി മുണ്ടും ബ്ലൗസും തോർത്തുമായിരുന്നും വേഷമെന്നും പിന്നീട് ചിലർ തോർത്ത് ഒഴിവാക്കിയെന്നും നടി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“എന്തുകൊണ്ടാണ് അത്തരം വേഷങ്ങൾ മാത്രം തനിക്ക് ലഭിച്ചതെന്ന് അറിയില്ല. കലാഭവൻ മണിയുടെ നന്മ എന്ന ചിത്രത്തിലും വേഷം ബ്ലൗസും കൈലി മുണ്ടുമായിരന്നു. ഇവ തന്നതിന് ശേഷം തോർത്ത് ധരിക്കാതെ ക്യാമറയ്‌ക്ക് മുന്നിലെത്താനും പറഞ്ഞു. എന്നാൽ നന്മ എന്ന ചിത്രത്തിൽ തോർത്ത് ധരിച്ചിട്ട് തന്നെയാണ് അഭിനയിച്ചത്. എന്നാൽ ആ സിനിമയിലെ ഒരു സീനിൽ ദുരനുഭവമുണ്ടായി.
ഞാനും ഇന്ദ്രൻസ് ചേട്ടനും കൂടെയുള്ള ഒരു പുഴയ്‌ക്ക് അരികിലെ രംഗത്തിലായിരുന്നു ആ സംഭവം. ഞാൻ അലക്കുകയായിരുന്നു, ആക്ഷൻ എന്നു പറഞ്ഞതും എന്റെ തോർത്ത് ആരോ വലിച്ചെടുത്തുകൊണ്ടുപോയി. അസി.ഡയറ്കടർമാരിൽ ആരോ ആയിരുന്നു. അവരത് നേരത്തെ പറഞ്ഞുവച്ചിരുന്നതായിരുന്നു. താൻ നേരത്തെ ചോദിച്ചിരുന്നെങ്കിലും തോർത്തിടുന്നതിന് കുഴപ്പമില്ലെന്നാണ് അവർ പറഞ്ഞത്. ക്യാമറ ദൂരെയായിരുന്നതിനാൽ ഞാൻ കുഴപ്പമില്ലെന്ന് കരുതി. എന്നാൽ തിയേറ്ററിൽ വന്നപ്പോൾ ആ വേഷത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. എന്തായാലും വലിയ വൃത്തിക്കേടില്ലായിരുന്നു. നല്ല രസമുണ്ടായിരുന്നു. അതൊരു ക്ലോസ് ഷോട്ടായിരുന്നു. അതുകൊണ്ട് കൂടുതൽ കുറ്റം ഞാൻ പറഞ്ഞില്ല.—- നടി പറഞ്ഞു.