ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടി വ്രതം നോറ്റ് കാത്തിരുന്നു; കണ്മുന്നിലെത്തിയത് ചേതനയറ്റ ശരീരം; ഭീകരർ അനാഥമാക്കിയ കശ്‌മീരിലെ കുടുംബം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടി വ്രതം നോറ്റ് കാത്തിരുന്നു; കണ്മുന്നിലെത്തിയത് ചേതനയറ്റ ശരീരം; ഭീകരർ അനാഥമാക്കിയ കശ്‌മീരിലെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 10:47 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കർവാ ചൗത്തിന് പുതിയ വസ്ത്രങ്ങളണിഞ്ഞ് വിളക്കും തട്ടത്തിൽ മധുരവും പഴങ്ങളും സിന്ദൂരവും വേണ്ടതെല്ലാമൊരുക്കി രുചി അബ്രോൾ ഭർത്താവിന്റെ വിളിക്കായി കാത്തിരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിന് വേണ്ടി വ്രതം നോറ്റ് ഉപവാസമനുഷ്ഠിച്ച് കാത്തിരുന്ന രുചിയെത്തേടിയെത്തിയത് ഭർത്താവിന്റെ മരണവർത്തയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കശ്മീരിലെ ഗന്ദർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രുചിയുടെ ഭർത്താവ് ശശിഭൂഷൺ അബ്രോളും കൊല്ലപ്പെട്ടു.

ശ്രീനഗർ- ലേ ദേശീയ പാതയിലെ തുരങ്ക നിർമ്മാണ സ്ഥലത്തുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏഴുപേരിൽ ഒരാളാണ് ആർക്കിടെക്ച്ചറൽ ഡിസൈനറായ ശശി അബ്രോൾ. ഇദ്ദേഹവും സംഘവും സംഘവും രാത്രി ക്യാമ്പിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.

“ഞാൻ അദ്ദേഹത്തോട് വൈകുന്നേരം സംസാരിച്ചിരുന്നു. അവിടെ പ്രശ്നങ്ങളൊന്നും ഉണ്ടെന്ന് പറഞ്ഞിരുന്നില്ല. ഞാൻ കർവാ ചൗത്ത് വ്രതത്തിന്റെ ഭാഗമായി അമ്പലത്തിലേക്ക് പോവുകയായിരുന്നു. അതുകൊണ്ട് കുറച്ച് നേരമാണ് സംസാരിക്കാനായത്,” മൂന്ന് വയസുമാത്രം പ്രായമുള്ള തന്റെ മകളെ ചേർത്തുപിടിച്ചുകൊണ്ട് രുചി പറഞ്ഞു.

ക്ഷേത്രത്തിൽ നിന്നും തിരിച്ചെത്തിയശേഷം ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും എടുത്തില്ലെന്നും വീണ്ടും ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും രുചി പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷം ടിവിയിൽ വന്ന വർത്തകളിലൂടെയാണ് രുചിയും കുടുംബവും മരണവർത്തയറിയുന്നത്.

കൺസ്ട്രക്ഷൻ കമ്പനിയായ ആപ്കോയിൽ ആറു വർഷമായി ജോലിചെയ്തുവരികയായിരുന്നു ശശിഭൂഷൺ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. മകന്റെ കോളേജ് പ്രവേശനത്തിനായി അടുത്തിടെ ജമ്മുവിലെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. മകനെ എഞ്ചിനീയർ ആക്കണമെന്നായിരുന്നു ശശി ഭൂഷണിന്റെ സ്വപ്നമെന്ന് സഹോദരി ദിവ്യ പറഞ്ഞു.  അദ്ദേഹത്തിന്റെ പിതാവ് ജെ എൽ അബ്രോൾ കുടുംബത്തിന് സർക്കാരിന്റെ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ചു. കുടുബം പോറ്റാൻ മരുമകൾ രുചിക്കെങ്കിലും സർക്കാർ ജോലി നൽകണമെന്നാണ് പിതാവിന്റെ ആവശ്യം.

Tags: jammu and kashmirvictimGanderbal terror attackShashi AbrolVictim's familyKarwa Chauth
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies