ഗൾഫ് മേഖലയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബായിൽ പുതിയ ഓഫീസ് ആരംഭിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ഭീമ. ഗോൾഡ് സൂഖിലാണ് 6000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ഓഫീസ് തുറന്നത്.മൂന്നു വർഷങ്ങൾക്കുള്ളിൽ ഗൾഫ് മേഖലയിൽ പതിനെട്ട് ഷോറൂമുകൾ തുറക്കാനാണ് ഭീമ ലക്ഷ്യമിടുന്നത്.
ഗൾഫ് മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകൈയെന്ന ലക്ഷ്യത്തോടെ ദുബായ് ഗോൾഡ് സൂഖിലാണ് ഭീമ പുതിയ ഓഫീസ് തുറന്നത്. ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് സി.ഇ.ഒ തൗഹീദ് അബ്ദുല്ല, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ, അയോദ്ധ്യ റാം ലല്ല ശില്പി അരുൺ യോഗിരാജ്, വികാരിമാരായ അജു എബ്രഹാം, ജാക്സൺ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
മൂന്നു വർഷങ്ങൾക്കുള്ളിൽ ഗൾഫ് മേഖലയിൽ പതിനെട്ട് ഷോറൂമുകൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും വിപുലീകരണത്തിന്റെ ഭാഗമായി വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നുമായി നൂറു കോടി ദിർഹം സമാഹരിക്കാൻ പദ്ധതി തയ്യാറാക്കിയെന്നും മാനേജ്‌മെന്റ് അറിയിച്ചു. ചെയർമാൻ ഡോ ബി ഗോവിന്ദൻ, മാനേജിങ് ഡയറക്ടർ ബി ബിന്ദു മാധവ്, സ്ട്രാറ്റജിക് ഓപ്പറേഷൻസ് ഡയറക്ടർ യു നാഗരാജ് റാവു ഡയറക്ടർ അഭിഷേക് ബിന്ദു മാധവ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.