എറണാകുളം: നടനും എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്ത്. തൃശൂർ വടക്കാഞ്ചേരി പൊലീസാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് പൊലീസ് നടപടി.
അതീവ രഹസ്യമായി ഞൊടിയിടയിലാണ് എം.എൽ.എയ്‌ക്കെതിരെയുള്ള നടപടികൾ പുർത്തിയാക്കിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2011ല്‍ നടന്ന സംഭവത്തിലായിരുന്നു അറസ്റ്റ്. വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി.