റഷ്യൻ സൈന്യത്തിൽ നിന്ന് 85 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിച്ചു; നീക്കം പ്രധാനമന്ത്രി ഇന്ന് റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനിരിക്കെ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യൻ സൈന്യത്തിൽ നിന്ന് 85 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിച്ചു; നീക്കം പ്രധാനമന്ത്രി ഇന്ന് റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനിരിക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 08:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ അനധികൃതമായി ചേർത്ത 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചുവെന്നും, 20 ഇന്ത്യക്കാരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഇന്ന് ഉഭയകക്ഷി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് റഷ്യയുടെ നീക്കം. ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ കൂടി വിട്ടയയ്‌ക്കുന്ന കാര്യവും ഇന്ന് തന്നെ ഇന്ത്യ ഉന്നയിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ജൂലൈയിൽ മോസ്‌കോയിൽ വച്ച് പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ വിട്ടയയ്‌ക്കണമെന്ന ആവശ്യം പ്രധാനമന്ത്രി മുന്നോട്ട് വച്ചിരുന്നു. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ, റഷ്യൻ സൈന്യത്തിൽ നിയമവിരുദ്ധമായി പങ്കാളികളായ ഇന്ത്യക്കാരെ എല്ലാവരേയും മോചിപ്പിക്കണമെന്ന ആവശ്യത്തിൽ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളും കാര്യക്ഷമമായി ഇടപെട്ടിരുന്നു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് കസാനിലേക്ക് തിരിക്കുന്നത്.

നിലവിൽ 85 പേരും റഷ്യയിൽ നിന്ന് തിരിച്ചിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരമെന്നും വിക്രം മിസ്രി പറയുന്നു. റഷ്യൻ സൈന്യത്തിൽ അവശേഷിക്കുന്ന അവസാനത്തെ ഇന്ത്യക്കാരനേയും വിട്ടയയ്‌ക്കുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള സമ്മർദ്ദം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്നതിനിടെ ഒൻപത് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

ജോലി തട്ടിപ്പിന് ഇരയായാണ് പലരും റഷ്യൻ സൈന്യത്തിന് ചേർന്നത്. ഇതിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിട്ടും കഴിയാതെ വന്നവർക്ക് വേണ്ടിയാണ് നയതന്ത്ര തലത്തിൽ ഇടപെടൽ ഉണ്ടായത്. ഇന്ത്യയുൾപ്പെടെ പല വിദേശരാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. എന്നാൽ വിദേശരാജ്യങ്ങളിലുള്ളവരെ ഇത്തരത്തിൽ സൈന്യത്തിലെടുക്കുന്നത് ഏപ്രിലിൽ റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവസാനിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

 

 

Tags: brics summitpm modiForeign Secretary Vikram Misri85 IndiansDischarged From Russian Military
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies