തൃശൂർ: ടൂറിസ്റ്റ് ബസിനു മുകളിലിരുന്ന് അപകട യാത്ര നടത്തിയ അഞ്ച് പേർക്കെതിരെ കേസെടുത്തു. വിവാഹസംഘം സഞ്ചരിച്ച ബസിലായിരുന്നു അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്നുപേരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്.
അപകടകരമായി യാത്ര ചെയ്യാൻ അനുവദിച്ചതിനാണ് ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തത്. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. മണ്ണുത്തി സ്റ്റേഷനു മുന്നിലൂടെ കടന്നുപോകുന്നതിനിടെ പൊലീസ് ബസിനെ പിന്തുടർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എത്തി ബസിന്റെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.