വാഷിംഗ്ടൺ: നടപ്പ് സാമ്പത്തിക വർഷത്തിൽ ഭാരതം 7ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. 6.5 ശതമാനം വളർച്ച നേടുമെന്നാണ് ജനുവരിയിൽ ഐഎംഎഫ് പ്രചവചിച്ചത്. പിന്നാലെ ഇത് 6.8 ആയി ഉയർത്തിയിരുന്നു. അടുത്ത സാമ്പത്തിക വർഷം ജിഡിപിയിൽ 6.5 ശതമാനം വളർച്ചയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.
സമ്പദ്‌വ്യവസ്ഥയിൽ കോവിഡ് മഹാമാരിയുടെ പ്രതിഫലനം ഇല്ലാതായെന്ന് റിപ്പോർട്ടിൽ പറയുന്നു. നടപ്പ് സാമ്പത്തിക വർഷം ആഗോള സാമ്പത്തിക വളർച്ച 3.2 ശതമാനത്തിൽ തുടരും. ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ കാര്യം പരുങ്ങലിലാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ഈ വർഷം 4.8 ശതമാനം വളർച്ചയാണ് ചൈനയ്‌ക്ക് നേടാനാകുക. വികസിത സമ്പദ്വ്യവസ്ഥകളിൽ, യുഎസിന്റെ വളർച്ച 2.8 ശതമാനമാണ്.
ആഗോള തലത്തിൽ പണപ്പെരുപ്പത്തിന് എതിരായ പോരാട്ടം വലിയ തോതിൽ വിജയിച്ചിട്ടുണ്ട്. ആഗോള തലത്തിലുള്ള പണപ്പെരുപ്പം 2024-ല്‍ 5.8 ശതമാനമായും 2025-ല്‍ 4.3 ശതമാനമായും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4.4 ശതമാനവും 2026 സാമ്പത്തിക വര്‍ഷത്തില്‍ 4.1 ശതമാനവും പണപ്പെരുപ്പമാണ് ഐഎഫഎഫ് പ്രവചിക്കുന്നത്.
ഈ മാസമാദ്യം, ആർബിഐയുടെ ധനനയ സമിതി ഈ സാമ്പത്തിക വർഷത്തെ വളർച്ചാ പ്രവചനം 7.2 ശതമാനമായി നിലനിർത്തിയിരുന്നു.