ലക്നൗ: ശത്രു സ്വത്തിൽ ഗോശാലകൾ നിർമ്മാക്കുള്ള സാധ്യതകൾ തേടി യോഗി സർക്കാർ. രാജ്യത്ത് ഏറ്റവും കൂടുതൽ ശത്രു സ്വത്തുക്കൾ ഉള്ളത് യുപിയിലാണ്. ഏകദേശം 6017 സ്വത്തുകളാണ് സംസ്ഥാനത്തുള്ളത്. പിന്നാലെയാണ് ഇത്തരമൊരു ആശയവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്രത്തെ സമീപിച്ചത്.
ഗോശാലയ്‌ക്കൊപ്പം പച്ചപ്പുൽ കൃഷിയും കാലിത്തീറ്റ നിർമ്മാണ കേന്ദ്രവും കൃത്രിമ ബീജസങ്കലനവും ഗവേഷണ കേന്ദ്രങ്ങളും ഒരുക്കും. ലക്നൗ, സീതാപൂർ ഉൾപ്പെടെ എല്ലാ ജില്ലകളിലും ശത്രു സ്വത്ത് ഏറ്റെടുക്കാനുള്ള താത്പത്യം അറിയിച്ച സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചു.
നിലവിൽ ഉത്തർപ്രദേശിൽ 7624 ഗോശാലകളാണുള്ളത് . ഇതിൽ 12 ലക്ഷത്തിലധികം പശുക്കളുണ്ട്. ഇവയെ കൂടുതൽ സൗകര്യത്തോടെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. നാടൻ പശുക്കളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും ഇവിടെ ഊന്നൽ നൽകും.
വിഭജനത്ത് ശേഷം പാകിസ്താനിലേക്ക് കുടിയേറിയവരും ചൈനീസ് പൗരത്വം സ്വീകരിച്ചവരും ഇന്ത്യയിൽ ഉപേക്ഷിച്ച വസ്തുവകകളാണ് ശത്രു സ്വത്ത് എന്ന നിർവചനത്തിൽപ്പെടുന്നത്. അനധികൃതമായി പലരും കൈയ്യടിക്കിവെച്ച് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കം 2023 ലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരംഭിച്ചത്. കണ്ടുകെട്ടിയതിന് ശേഷം ഇവ ലേലം ചെയ്യും. അടുത്തിടെ പാക് മുൻ പ്രസിഡന്റെ പർവേസ് മുഷറഫിന്റെ യുപിയെ കുടുംബസ്വത്ത് കേന്ദ്രസർക്കാർ ലേലം ചെയ്തിരുന്നു.
രാജ്യത്തുള്ള ശത്രു സ്വത്തുക്കളുടെ മൂല്യം 1.04 ലക്ഷം കോടിയോളം വരും. 12,611 സ്വത്തുവകകളാണ് ശത്രുരാജ്യക്കാരുടെ പേരിൽ ഇന്ത്യയിൽ ഉള്ളത്. 12,485 എണ്ണം പാക് പൗരന്മാരുമായും 126 എണ്ണം ചൈനീസ് പൗരന്മാരുമായും ബന്ധപ്പെട്ടവയാണ്.















