തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഗോപീകൃഷ്ണൻ എന്ന ആനയുടെ രണ്ടാം പാപ്പാനായ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.
രാവിലെ വെള്ളവുമായി ആനയുടെ സമീപത്തേക്ക് പോയപ്പോഴാണ് ആക്രമണമുണ്ടായത്. കൊമ്പ് കൊണ്ട് ഉണ്ണികൃഷ്ണനെ തട്ടിയിടുകയായിരുന്നു. ആക്രമണത്തിൽ തെറിച്ചുവീണ പാപ്പാൻ തൂണിൽ തലയിടിച്ച് നിലത്ത് വീണു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.















