നയൻതാരയും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ കോമഡി എന്റർടൈൻമെന്റ് ചിത്രം നാനും റൗഡി താന്റെ ഒമ്പതാം വാർഷികത്തിൽ ഓർമകൾ പുതുക്കി നയൻതാര. സോഷ്യൽ മീഡിയയിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ചിത്രത്തെ കുറിച്ചുള്ള ഓർമകൾ താരം പങ്കിട്ടത്.
“നാനും റൗഡി താൻ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്ന് ഒമ്പത് വർഷം തികയുന്നു. എന്റെ ജീവിതത്തെ മാറ്റിമറിച്ച സിനിമയാണിത്. ഒരു അഭിനേത്രി എന്ന നിലയിൽ പുതിയ അനുഭവങ്ങൾ, പുതിയ വ്യക്തികൾ, പുതിയ പാഠങ്ങൾ, പുതിയ ഓർമകൾ എല്ലാ എനിക്ക് സമ്മാനിച്ച ചിത്രമാണ് നാനും റൗഡി താൻ. ഈ സിനിമയിലൂടെയാണ് എനിക്ക് വിക്കിയെ ലഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം എന്നോടെപ്പം സൂക്ഷിച്ചിരുന്ന എല്ലാ ഓർമകളും ഞാൻ നിങ്ങൾക്കായി പങ്കുവയ്‌ക്കുന്നു”- എന്നാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ലൊക്കേഷൻ ചിത്രങ്ങളും ഉൾപ്പെടെയാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
വിഘ്നേഷ് ശിവൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താൻ. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിന് ബോക്സോഫീസിലും മികച്ച കളക്ഷനാണ് സ്വന്തമാക്കാനായത്. അനിരുദ്ധ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.















