ജോലിക്ക് താമസിച്ചെത്തുന്നത് ശീലമാക്കിയ ചിലരുണ്ട്. എന്നാൽ അപ്രതീക്ഷിതമായി, അതും യാത്രയ്‌ക്കിടയിലുണ്ടായ അപകടത്തെ തുടർന്ന് ഓഫീസിൽ പോകാൻ പറ്റാതായാലോ? നമ്മൾ അവധി ചോദിക്കും. അതാണ് നാട്ടുനടപ്പ്. എന്നാൽ അങ്ങനെ അവധി ചോദിച്ച ജീവനക്കാരന് മാനേജർ നൽകിയ മറുപടി ഇപ്പോൾ എക്സിൽ വലിയ ചർച്ചകൾക്ക് വഴിയിട്ടിരിക്കുകയാണ്.
@kirawontmssi എന്ന എക്സ് ഉപയോക്താവാണ് മാനേജറും ജീവനക്കാരനും തമ്മിലുള്ള സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. താൻ ഓടിച്ചിരുന്ന കാർ അപടത്തിൽപ്പെട്ടുവെന്നും ജോലിക്കെത്താൻ സാധിക്കില്ലെന്നും അറിയിക്കുന്നതിനായി ജീവനക്കാരൻ വാഹനത്തിന്റെ ഫോട്ടോ മാനേജർക്ക് അയച്ചു നൽകി. എന്നാൽ അപകട വിവരമൊന്നും തിരക്കാതെ മാനേജർ നേരെ ചോദിച്ചത് എപ്പോൾ എത്താൻ സാധിക്കുമെന്നാണ്.
ഇതിന് ജീവനക്കാരൻ മറുപടി നൽകാതെ വന്നപ്പോൾ മാനേജർ വീണ്ടും മെസേജ് അയച്ചു. നിങ്ങൾ വൈകുന്നതിന്റെ കാരണം മനസിലാകുമെന്നും എന്നാൽ നിങ്ങൾക്ക് അവധി നൽകണമെങ്കിൽ കുടുംബത്തിലെ ആരെങ്കിലും മരണപ്പെടണമെന്നായിരുന്നു മാനേജറുടെ സന്ദേശം. ” നിങ്ങളുടെ മാനേജറാണ് ഇത്തരത്തിൽ സംസാരിച്ചതെങ്കിൽ എങ്ങനെ പ്രതികരിക്കും?” എന്ന ചോദ്യത്തോടെയാണ് മെസേജിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചത്.
what would y’all respond with if your manager says this? pic.twitter.com/bZznlPZrLT
— kira 👾 (@kirawontmiss) October 22, 2024
സംഭവം വൈറലായതോടെ നിരവധി ആളുകളാണ് മാനേജർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ജീവനക്കാരെ മാനസിക സമ്മർദ്ദത്തിലാക്കി അവരെ മരണത്തിലേക്ക് തള്ളിവിടുന്നത് ഇത്തരം മാനേജർമാരാണെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.















