മമ്മൂട്ടിയെ മെഗാസ്റ്റാറെന്ന് വിളിച്ചത് വേറാരുമല്ല, അദ്ദേഹം തന്നെയെന്ന് നടൻ ശ്രീനിവാസൻ. അദ്ദേഹത്തെ ഞാനല്ല മെഗാസ്റ്റാർ എന്ന് വിളിച്ചത്. അദ്ദേഹമാണ് സ്വയം വിശേഷിപ്പിച്ചത്. ഞങ്ങളൊരു ദുബായ് ഷോയ്‌ക്ക് പോയപ്പോഴായിരുന്നു സംഭവമെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി. അവതാരകർ ഓരോരുത്തരെയായി സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ അയാളോട് തന്നെ സ്റ്റേജിൽ വിളിക്കുമ്പോൾ മെഗാസ്റ്റാർ എന്ന് വിളിച്ച് അവതരിപ്പിക്കണമെന്ന് പറഞ്ഞത് മമ്മൂട്ടി തന്നെയായിരുന്നു.
അത് താൻ കേട്ടതാണെന്നും ശ്രീനിവാസൻ പറഞ്ഞു. ഇതിനൊക്കെ എന്ത് ചെയ്യാൻ പറ്റും. അന്ന് ആ ഷോയിൽ ഞാനും തീരുമാനിച്ചു. എന്റെ പേര് പറയുമ്പോൾ ഊച്ചാളി ശ്രീനിവാസൻ എന്ന് വിളിക്കണമെന്ന്. അങ്ങനെ എന്നെ അവതരിപ്പിക്കണമെന്നും ഞാൻ പറഞ്ഞു. പിറ്റേ ദിവസം മുതൽ എയർപോർട്ടിലും എല്ലാ സ്ഥലത്തും പേര് ഊച്ചാളി ശ്രീനിവാസൻ എന്നാക്കി. അത്രേയുള്ളു. ഞാൻ ഇങ്ങനെ വിളിച്ചാൽ ആർക്കെങ്കിലും മാറ്റാൻ പറ്റുമോ? ഒരാൾ വിളിച്ചാൽ പിന്നെ എല്ലാവരും വിളിച്ചോളും അത്രേയുള്ളു.–ശ്രീനിവാസൻ പറഞ്ഞു















