ഭാവിയെ മുൻകൂട്ടി കാണാനുള്ള കഴിവ് ചില വ്യക്തികൾക്കുണ്ടെന്ന് പലരും അവകാശവാദം ഉന്നയിക്കാറുണ്ട്. മനുഷ്യരാശിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞവർ ധാരാളമുണ്ട്. അത്തരത്തിൽ ലോകശ്രദ്ധ നേടിയ ഒരാളാണ് അന്ധയായ ബൾഗേറിയൻ സന്യാസിനി ബാബ വംഗ. പൊതുജനശ്രദ്ധ പിടിച്ചുപറ്റിയ നിരവധി പ്രവചനങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. ബാബ വംഗ നടത്തിയ പ്രവചനങ്ങളിൽ പലതും ഇന്റർനെറ്റിൽ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ, ബാബ വംഗയുടെ ചില പ്രവചനങ്ങളാണ് വീണ്ടും വാദപ്രതിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. 2025-ൽ ലോകാവസാനത്തിന് തുടക്കം കുറിക്കും എന്നാണ് ഈ സ്ത്രീയുടെ പ്രവചനം.
വരുംകാലത്തെ പറ്റി ബാബ വംഗയുടെ ഭാവി പ്രവചനങ്ങൾ ഭീകരമായ ഒരു ചിത്രം വരച്ചിടുന്നു. 2025-ൽ ലോകാവസാനം ആരംഭിക്കുമെന്ന് അവർ അവകാശപ്പെടുന്നു. യൂറോപ്പിൽ പ്രവചിക്കപ്പെട്ട സംഘർഷത്തിന് പുറമേ, 2043-ഓടെ യൂറോപ്പ് മുസ്ലീം ഭരണത്തിൻ കീഴിലാകുമെന്നും അവർ പ്രവചിക്കുന്നു. 2076 ആകുമ്പോഴേക്കും ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം തിരിച്ചുവരും. 5079-ൽ ഒരു സ്വാഭാവിക സംഭവം മൂലം ലോകം അവസാനിക്കുമെന്നുമാണ് ബാബ വംഗ പറയുന്നത്.
2025 ഓടെ ഭൂമി അന്യഗ്രഹ ജീവികളുമായി ഏറ്റുമുട്ടുമെന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. അവരുടെ പ്രവചനങ്ങൾ അനുസരിച്ച്, ഈ അന്യഗ്രഹജീവികൾ ഭൂമിയിലെത്തും. അവരുടെ സാന്നിധ്യം മനുഷ്യരാശിയെ അറിയിക്കും. ഈ പ്രവചനം പലരുടെയും ഭാവനയെ കീഴടക്കി, അന്യഗ്രഹജീവികളുടെ അസ്തിത്വത്തെക്കുറിച്ചും ഭൂമിയിലെ ഏറ്റുമുട്ടലുകളുടെ സാധ്യതയെക്കുറിച്ചും സംവാദങ്ങൾക്ക് തുടക്കമിട്ടു.