പാലക്കാട്: ഷൂസിനുള്ളിൽ കയറികൂടിയ പാമ്പിന്റെ കടിയേറ്റ് മദ്ധ്യവയസ്‌കൻ ചികിത്സയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി കരീമിനാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു കരീം. സിറ്റൗട്ടിൽ കിടന്ന ഷൂസ് ധരിക്കുമ്പോഴായിരുന്നു പാമ്പ് കടിച്ചത്. ഇതോടെ കരീം വീട്ടുകാരെ വിവരം അറിയിച്ചു. അവശനിലയിലായ ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഴിമണ്ഡലി അല്ലെങ്കിൽ മുഴമൂർക്കൻ എന്നറിയപ്പെടുന്ന പാമ്പാണ് കടിച്ചത്. ഇവയുടെ കടി പലപ്പോഴും മരണത്തിന് ഇടയാക്കാറുണ്ട്. വിഷം ഉള്ളിൽ ചെന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചികിത്സിച്ചില്ലെങ്കിൽ വൃക്കയ്‌ക്ക് തകരാറ് സംഭവിച്ച് മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്.