ഇന്ത്യ കുഴിഞ്ഞ സ്പിൻ കെണിയിൽ ഇന്ത്യയെ തന്നെ വീഴ്‌ത്തി ന്യൂസിലൻഡ്. ഏഴ് വിക്കറ്റെടുത്ത വാഷിംഗ്ടൺ സുന്ദറിന് അതേ നാണയത്തിൽ സാൻ്റനറിലൂടെയാണ് കിവീസ് മറുപടി നൽകിയത്. ഇടം കൈയൻ സ്പിന്നറിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യ 156 ന് പുറത്തായി. ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിൽ 103 റൺസിന്റെ ലീഡുമായി ബാറ്റിംഗിന് ഇറങ്ങി.
38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ(30), ശുഭ്മാൻ ഗിൽ (30) എന്നിവർ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. 18 റൺസുമായി വാഷിംഗ്ടൺ സുന്ദർ ക്രീസിലുണ്ടായിരുന്നെങ്കിലും പിന്തുണ നൽകാൻ ആളില്ലായിരുന്നു. വിരാട് കോലി ഒരു റണ്ണിനാണ് പുറത്തായത്.
കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ സർഫറാസ് ഖാനും(11) തിളങ്ങാനായില്ല. പന്ത് (18), അശ്വിൻ (4), ആകാശ് ദീപ്(6), ജസപ്രീത് ബുമ്ര(0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. പാർട് ടൈമറായ ഗ്ലെൻ ഫിലിപ്സിന് രണ്ടു വിക്കറ്റ് ലഭിച്ചു.ടിം സൗത്തിക്ക് ഒരു വിക്കറ്റും. പൂനെയിലെ ആദ്യ ഇന്നിംഗ്സിൽ ന്യൂസിലൻഡ് 250 റൺസ് നേടിയിരുന്നു.