വിദേശത്ത് അവധിയാഘോഷിക്കുന്ന നടി എസ്തർ അനിലിന്റെ ചിത്രങ്ങൾ വൈറലായി. സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസായി നിൽക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്തുവന്നത്. നാലുമാസം മുൻപെടുത്ത ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. താനിപ്പോൾ ഇതുപോലെയല്ലെന്നും കവിളുകൾ തടിച്ചിട്ടുണ്ടെന്നും കോർട്ടിസോളിന്റെ ഭാഗമായി വയറും ചാടിയിട്ടുണ്ടെന്ന് നടി കാപ്ഷനിൽ കുറിച്ചു.
ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് എസ്തർ അനിൽ. കോക്ക്ടെയ്ലിൽ അനൂപ് മേനോന്റെ മകളായി ശ്രദ്ധനേടിയ എസ്തർ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ ഇളയമകൾ അനുമോളായി എത്തിയ എസ്തറിന് ആ കഥാപാത്രം കരിയറിൽ ബ്രേക്കായി.
ദൃശ്യത്തിന്റെ ഹിന്ദിയൊഴികെയുള്ള പതിപ്പിൽ താരത്തിന് അവസരം ലഭിച്ചു. ദൃശ്യം 2വിലും എസ്തർ മികച്ച പ്രകടനം കാഴ്ചവച്ചു.ജാക്ക് ആൻഡ് ജിൽ ആയിരുന്നു ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. മിൻമിനി എന്ന തമിഴ് ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. വയനാട്ടുകാരിയാണ് എസ്തർ.
View this post on Instagram
“>
View this post on Instagram















