മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
മാനസികമായി പിടിച്ചുലയ്‌ക്കുന്ന സംഭവങ്ങൾ അരങ്ങേറുന്ന ദിവസമായിരിക്കും. ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തുക്കളോ ബന്ധുക്കളോ തെറ്റിപ്പിരിയുവാൻ ഇടയാകും. മാനസിക സമ്മർദ്ദം വർദ്ധിക്കുവാൻ ഇടയാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ദഹന വ്യവസ്ഥയിൽ വ്യത്യാസം വരികയും ചെയ്യും. ദമ്പതികൾ തമ്മിൽ കലഹം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം, ഭക്ഷണ സുഖം എന്നിവ ഉണ്ടാകും. അന്യജനങ്ങളാൽ അറിയപ്പെടുവാനും സമ്മാനങ്ങളോ അവാർഡുകളോ ലഭിക്കുവാൻ ഇടയാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ജീവിതത്തിൽ തിരിച്ചറിവുകൾ വരുന്ന പല സംഭവങ്ങളും സംഭവിക്കാൻ സാധ്യത ഉണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും രോഗാദി ദുരിതങ്ങൾ അലട്ടുവാനും സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തൊഴിൽ തടസ്സം, ശരീര സുഖഹാനി, അന്യസ്ത്രീ ബന്ധം, വരവിൽ കവിഞ്ഞ ചെലവ്, അനാവശ്യ കൂട്ടുകെട്ട് മൂലം പേരുദോഷം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ബിസിനസ്സുകാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിലായിത്തീരുന്ന അവസ്ഥയുണ്ടാകും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു പ്രശസ്തി ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിലവസരം ലഭിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെയധികം സൂക്ഷിച്ചില്ലെങ്കിൽ ധനനഷ്ടം. മാനഹാനി എന്നിവ അനുഭവത്തിൽ വരും. ചിലർക്ക് കേസ് വഴക്കുകൾ ഉണ്ടാവുകയും ബന്ധനം വരികയും ചെയ്യും
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
വിഷഭയം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രത പാലിക്കുക. അനാവശ്യമായ സംസാരം മൂലം ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാകുവാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
പുതിയ വാഹനം, ഗൃഹം എന്ന ആഗ്രഹം സഫലീകരിക്കുവാൻ സാധിക്കും. വിട്ടുവീഴ്ച മനോഭാവത്താൽ ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction by Jayarani E.V