ബാലിയിൽ കുടുംബത്തിനാെപ്പം അവധി ആഘോഷിക്കുന്ന നടി അമല പോളിന്റെ പുത്തൻ ചിത്രങ്ങൾ വൈറലായി. അമ്മയായ ശേഷം നടിയുടെ സൗന്ദര്യം കൂടിയെന്നാണ് ആരാധകരുടെ പക്ഷം. ഭർത്താവ് ഭഗത് ദേശായി പകർത്തിയ ചിത്രങ്ങളാണ് അമല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇളൈയ് എന്നാണ് ആൺ കുഞ്ഞിന് പേരിട്ടിക്കുന്നത്. നീണ്ട പ്രണയത്തിന് ശേഷം കഴിഞ്ഞ നവംബറിലാണ് അമല ഗുജറാത്ത് സ്വദേശിയായ ജഗത്തിനെ വിവാഹം കഴിച്ചത്.
വിനോദസഞ്ചാര കേന്ദ്രമായ ഉലുവാട്ടുവിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. യാത്രയ്‌ക്കിടെയാണ് അമല ജഗത്തിനെ കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. നേരത്തെ ഓണാഘോഷത്തിനിടെയാണ് നടി കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയത്. ഓണത്തിനോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിലാണ് താരം കുഞ്ഞിനെ ഏവർക്കും പരിചയപ്പെടുത്തിയത്. നടിയുടെ കുടുംബ ചിത്രം പങ്കുവച്ചിരുന്നു. ആസിഫ് അലിക്കൊപ്പം അഭിനയിച്ച ലെവൽ ക്രോസ് ആണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
View this post on Instagram
“>
View this post on Instagram
“>