നിഗൂഢത നിറച്ച പോസ്റ്റുമായി ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കിട്ടാണ് താരം ഒരു പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് അറിയിച്ചത്. വലിയൊരു പ്രഖ്യാപനം ഉടനെയുണ്ടാകും വിശദാംശങ്ങൾ നിങ്ങളെ അടുത്ത് തന്നെ അറിയിക്കും എന്നാണ് താരം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
അതേസമയം പോസ്റ്റ് വൈറലായതോടെ ആരാധകർ പലവിധ കണ്ടെത്തലുകളും ആശങ്കകളുമായി രംഗത്തുവന്നു. ഐപിഎല്ലിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ടീമുകൾ കൈമാറേണ്ടത് ഓക്ടോബർ 31 ആണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയ സംശയങ്ങളും പ്രവചനങ്ങളും ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഇത് പ്രൊമോഷന്റെ ഭാഗമാണെന്ന് പറയുന്നവരും ചുരുക്കമല്ല.
2024 സീസണിൽ മുംബൈക്കൊപ്പമുള്ള ക്യാപ്റ്റൻ പാണ്ഡ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഗുജറാത്തിൽ നിന്ന് പഴയെ തടകത്തിലെത്തിയ പാണ്ഡ്യക്ക് മോശം വരവേൽപ്പാണ് സ്വന്തം ആരാധകർ നൽകിയത്. രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതും അതിന് പാണ്ഡ്യ കാരണമായെന്ന ആരോപണവും രോഷത്തിന് വിത്തുപാകി. പോയിൻ്റ് ടേബിളിലും മുംബൈ അവസാന സ്ഥാനത്തായിരുന്നു. അതേസമയം ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ 118 റൺസ് നേടി പാണ്ഡ്യ ഫോം വീണ്ടെടുത്തിരുന്നു.
Hardik Pandya Instagram Story 😳 pic.twitter.com/Ht6CRkpDIy
— Mumbai Indians FC (@MIPaltanFamily) October 25, 2024