അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി. രാം ലല്ലയെ തൊഴുതുവണങ്ങി ശേഷം ക്ഷേത്രത്തിന് മുൻപിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പുണ്യഭൂമിയിൽ ദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം താരം പ്രകടിപ്പിച്ചു.
“ഒരു ദശലക്ഷം വിളക്കുകൾ അയോധ്യയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്നു. രാമക്ഷേത്രത്തിലേക്കുള്ള നിങ്ങളുടെ യാത്ര വെളിച്ചവും അനുഗ്രഹവും കൊണ്ട് നിറയട്ടെ. ജയ് ശ്രീറാം”-എന്നാണ് ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് മിന്നുമണി സമൂഹമാധ്യമങ്ങളിൽ കുറിച്ച്.
നിരവധി പേരാണ് മിന്നു മണിക്ക് ആശംസകൾ നേർന്നത്. വിശ്വാസികളും താരത്തിന്റെ ആരാധകരും ചിത്രത്തിനു താഴെ ‘ജയ് ശ്രീറാം’ കമന്റുകൾ പങ്കുവയ്‌ക്കുന്നുണ്ട്. നേരത്തെ, അയോദ്ധ്യ രാമക്ഷേത്രം യാഥാർത്ഥ്യമായതിലും മിന്നുമണി സന്തോഷം പ്രകടിപ്പിച്ചിരുന്നു.