ലൈസൻസ് @സ്വീറ്റ് സെവന്റീൻ!! 17 തികഞ്ഞാൽ ഡ്രൈവിംഗ് ലൈസൻസ് നേടാം; നിർണായക പ്രഖ്യാപനം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ലൈസൻസ് @സ്വീറ്റ് സെവന്റീൻ!! 17 തികഞ്ഞാൽ ഡ്രൈവിംഗ് ലൈസൻസ് നേടാം; നിർണായക പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 11:02 pm IST
FacebookTwitterWhatsAppTelegram

അബുദാബി: യുഎഇയിൽ ഇനി 17 വയസുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് നേടാം. ലൈസൻസ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി യുഎഇ കുറച്ചു. ഇതോടൊപ്പം വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും നഗരപരിധിയിൽ അടിയന്തര ഘട്ടത്തിലല്ലാതെ ഹോൺ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ് ലൈസൻസിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസിൽ നിന്നും 17 വയസ്സാക്കി കുറയ്‌ക്കാനുള്ള നിർണ്ണായക തീരുമാനമാണ് യുഎഇ പ്രഖ്യാപിച്ചത്. നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവർക്ക് മാത്രമേ യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. അടുത്തവർഷം മാർച്ച് 29 മുതൽ പുതിയ തീരുമാനം നടപ്പാക്കും.

ഇതിനുപുറമെ, വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് രാജ്യത്ത് നിരോധിക്കും, അപകടങ്ങൾ തടയാനല്ലാതെ നഗരങ്ങളിൽ കാർ ഹോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. വാഹനാപകടമോ മറ്റ് അത്യാഹിതമോ ഒഴിവാക്കാനല്ലാതെ നഗരപരിധിയിൽ വാഹനങ്ങൾ ഹോൺ മുഴക്കാൻ പാടില്ല. 80 കിലോമീറ്ററിലധികം വേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന റോഡുകളിൽ കാൽനട യാത്രക്കാരെ റോഡുറിച്ചു കടക്കാൻ അനുവദിക്കില്ല. ഈ റോഡുകളിൽ റോഡ് ക്രോസ് ചെയ്യണമെങ്കിൽ മേൽപ്പാലങ്ങൾ ഉപയോഗിക്കണം. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കും. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ റോഡ് മുറിച്ചുകടന്നാലും വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ അതിവേഗത്തിൽ ഓടിച്ചാലും ശിക്ഷ കടുത്തതാകും. അപകടകരമായ സാധനങ്ങളോ സാധാരണയെക്കാൾ വലുപ്പമുള്ള വസ്തുക്കളോ വാഹനങ്ങളിൽ കൊണ്ടുപോകണമെങ്കിൽ പ്രത്യേക അനുമതി വാങ്ങണമെന്നും നിർദ്ദേശത്തിൽ പറയുന്നു. നിയമങ്ങൾ പാലിക്കാത്തവർ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags: UAEDriving LicenceTraffic Law
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies