ഒഴിവുവേളകൾ ആനന്ദകരമാക്കാൻ പസിലുകൾ കളിക്കുന്ന നിരവധി പേരുണ്ട്. അത്തരക്കാർക്ക് അനുയോജ്യമായ ഒരു പസിലാണ് ചുവടെ നൽകുന്നത്. ഒറ്റനോട്ടത്തിൽ എളുപ്പമെന്ന് തോന്നുമെങ്കിലും അൽപം ചിന്തിച്ച് ക്ഷമയോടെ ഇരുന്നെങ്കിൽ മാത്രമേ ഈ പസിലിന്റെ ഉത്തരം കണ്ടെത്താനാകൂ..
കള്ളനെ കണ്ടെത്താൻ പൊലീസിന് വഴി കാണിച്ചുനൽകുകയാണ് വേണ്ടത്. തൊട്ടുമുൻപിലുള്ള കള്ളനെ പിടികൂടാൻ ഒരു പൊലീസ് ഓഫീസർ തയ്യാറായി നിൽക്കുന്നത് കാണാം. അദ്ദേഹത്തിന് നേരായ വഴി കാണിച്ചുനൽകണം. പ്രതിയെ പിടികൂടാൻ എളുപ്പമാണെങ്കിലും ഈ പൊലീസിന് ചെറിയ സഹായം ആവശ്യമാണ്. അപ്പോൾ വേഗം വഴി കണ്ടെത്തി നൽകൂ..
കള്ളനെ പിടിക്കാൻ കഴിഞ്ഞില്ലേ? എങ്കിൽ ഇതാ വഴി..
















