പൂനെ ടെസ്റ്റിലും പരാജയം; രണ്ടാം ടെസ്റ്റിലും ബാറ്റ് വച്ച് കീഴടങ്ങി ഇന്ത്യ; ന്യൂസിലാൻഡിന് ഇന്ത്യയിൽ ആദ്യ ടെസ്റ്റ് പരമ്പര
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പൂനെ ടെസ്റ്റിലും പരാജയം; രണ്ടാം ടെസ്റ്റിലും ബാറ്റ് വച്ച് കീഴടങ്ങി ഇന്ത്യ; ന്യൂസിലാൻഡിന് ഇന്ത്യയിൽ ആദ്യ ടെസ്റ്റ് പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 05:04 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: ന്യൂസിലാൻഡിനെതിരായ പൂനെ ടെസ്റ്റിലും ഇന്ത്യയ്‌ക്ക് ദയനീയ പരാജയം. 359 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 60.2 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 113 റൺസിനാണ് ന്യൂസിലാൻഡിന്റെ വിജയം. 12 വർഷത്തിനിടെ ആദ്യമായിട്ടാണ് സ്വന്തം നാട്ടിൽ ഇന്ത്യയ്‌ക്ക് പരമ്പര കൈവിടേണ്ടി വന്നത്.

ആദ്യ ടെസ്റ്റിലേത് പോലെ ബാറ്റിംഗിലെ തകർച്ചയായിരുന്നു രണ്ടാം ടെസ്റ്റിലും ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി 13 വിക്കറ്റുകൾ നേടിയ മിച്ചൽ സാന്റ്‌നെർ ആണ് ഇന്ത്യയെ കറക്കി വീഴ്‌ത്തിയത്. 157 റൺസ് മാത്രം വിട്ടുകൊടുത്താണ് മിച്ചൽ സാന്റ്‌നെർ 13 വിക്കറ്റുകൾ വീഴ്‌ത്തിയത്.

ഒന്നാമിന്നിംഗ്‌സിൽ 259 റൺസെടുത്ത ന്യൂസിലാൻഡ് രണ്ടാമിന്നിംഗ്‌സിൽ 255 റൺസ് കൂട്ടിച്ചേർത്തിരുന്നു. ഒന്നാമിന്നിംഗ്‌സിൽ 156 റൺസിന് പോരാട്ടം അവസാനിപ്പിച്ച ഇന്ത്യയ്‌ക്ക് രണ്ടാമിന്നിംഗ്‌സിലും കാര്യമായി ഒന്നും ചെയ്യാനായില്ല. 77 റൺസ് നേടിയ യശ്വസി ജയ്‌സ്വാളും 42 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. രോഹിത് ശർമ്മ എട്ട് റൺസിനും വിരാട് കൊഹ്ലി 17 റൺസിനും രണ്ടാമിന്നിംഗ്‌സിൽ പുറത്തായി. ശുഭ്മാൻ ഗില്ല് 31 പന്തിൽ 23 റൺസെടുത്തു.

84 പന്തിലാണ് രവീന്ദ്ര ജഡേജ 42 റൺസെടുത്തത്. രവിചന്ദ്രൻ അശ്വിൻ 18 റൺസെടുത്തു. ഒന്നാം ടെസ്റ്റിൽ സെഞ്ചുറി നേടി മികച്ച പ്രകടനം നടത്തിയ സർഫറാസ് ഖാന് ഇത്തവണ രണ്ടാമിന്നിംഗ്‌സിൽ ഒൻപത് റൺസിന് മടങ്ങേണ്ടി വന്നു. മിച്ചൽ സാന്റ്‌നെർ ആണ് സർഫറാസ് ഖാന്റെ വിക്കറ്റ് വീഴ്‌ത്തിയത്.

ഇന്ത്യയിൽ വന്നിട്ടുളള വിദേശ ബൗളർമാരുടെ മികച്ച പ്രകടനങ്ങളിൽ മൂന്നാമതാണ് മിച്ചലിന്റെ ബൗളിംഗ് പ്രകടനം. ന്യൂസിലാൻഡിന് ഇന്ത്യയിൽ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. 1955 ലാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനത്തിന് എത്തുന്നത്. അന്ന് മുതൽ ഇതുവരെ ഒരു പരമ്പരയും നേടാൻ കഴിഞ്ഞിരുന്നില്ല.

Tags: രവീന്ദ്ര ജഡേജയശ്വസി ജയ്‌സ്വാൾcricketIndiaINDIA - NEWZEALANDSports newsIndia Test seriesമിച്ചൽ സാന്റ്‌നെർ
Share
Tweet
SendShare

More News from this section

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

Latest News

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies