ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം ദീപാവലി സെയിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്കാണ് ഈ വേളയിൽ വിലക്കിഴിവുള്ളത്. അനവധി സ്മാർട്ട്ഫോണുകൾക്കും നല്ല ഓഫർ ലഭിക്കുന്ന സമയമാണിത്. വലിയ തുക ചെലവഴിക്കാതെ തന്നെ പ്രീമിയം മിഡ്-റെയ്ഞ്ച് ഫോൺ വാങ്ങാൻ ഈ അവസരം ഉപയോഗിക്കാം. ഫ്ലിപ്കാർട്ടിൽ 30.000 രൂപയ്‌ക്ക് താഴെ ലഭിക്കുന്ന മൂന്ന് കിടിലൻ ഫോണുകൾ ഇതാ..
നല്ല പവറും പെർഫോമൻസുമുള്ള ഫോണാണ് നോക്കുന്നതെങ്കിൽ Vivo T3 Ultra മികച്ച ഓപ്ഷനാണ്. 28,999 രൂപയാണ് ഫ്ലിപ്കാർട്ടിൽ വില. 9200+ പ്രൊസസർ അടങ്ങുന്ന ഈ സെറ്റ് മൾട്ടിടാസ്കിംഗിനും ഗെയിമിംഗിനും അനുയോജ്യമാണ്. 6.78-ഇഞ്ച് AMOLED ഡിസ്പ്ലേയും 5,500mAh ബാറ്ററിയുമുണ്ട്. പ്രൊഷണൽ രീതിയിൽ ഫോട്ടോ പകർത്താൻ സഹായിക്കുന്ന ഫീച്ചേഴ്സ് അടങ്ങിയ ക്യാമറയും ഇതിലുണ്ട്.
Nothing Phone 2a Plus ആണ് മറ്റൊരു ഓപ്ഷൻ. വെറും 21,999 രൂപയ്‌ക്ക് ഇത് ലഭ്യമാണ്. 6.7-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയും 7350 Pro 5G ചിപ്സെറ്റും അടങ്ങിയതാണ് ഈ ഫോൺ. 50 മെഗാപിക്സൽ ഡുവൽ റിയർ ക്യാമറ, 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയുമുള്ളതിനാൽ ബജറ്റ് ഫോണുകൾ തിരയുന്നവർക്ക് Nothing Phone 2a Plus നല്ലൊരു ഓപ്ഷനാണ്.
വെറും 27,999 രൂപയ്‌ക്ക് Motorola Edge 50 Pro ഫ്ലിപ്കാർട്ടിൽ ലഭിക്കും. 6.7-ഇഞ്ച് pOLED ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റ്, Snapdragon 7 Gen 1 ചിപ്സെറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കാഷ്വൽ മൊബൈൽ ഗെയിമിംഗിനും അനുയോജ്യമാണിത്. നല്ല ബാറ്ററി ലൈഫുള്ള സ്റ്റൈലിഷ് ഫോൺ നോക്കുന്നവർക്ക് Motorola Edge 50 Pro തിരഞ്ഞെടുക്കാം.