തിന്മയുടെ അജ്ഞാതകൾ അകറ്റി അറിവാകുന്ന പ്രകാശത്തെ വരവേൽക്കുന്ന ആഘോഷമാണ് ദീപാവലി. മൺചെരാതുകളിലും വിളക്കുകളിലും ദീപം കൊളുത്തി, വെളിച്ചത്തെ ആഘോഷമാക്കി മാറ്റുകയാണ് ഇന്നേ ദിനം നാം ചെയ്യുന്നത്.
രാവണനിഗ്രഹത്തിന് ശേഷം അയോദ്ധ്യയിലേക്ക് തിരികെയെത്തിയ ശ്രീരാമനെ വരവേറ്റ ദിവസത്തിന്റെ സ്മരണ പുതുക്കലാണ് ദീപാവലി. തുലാമാസത്തിലെ അമാവാസി ദിനമാണ് ദീപാവലിയായി കണക്കാക്കുന്നത്. ഇത്തവണ നവംബർ ഒന്നിനാണ് അമാവാസി. എന്നാൽ ദീപാവലി ഒക്ടോബർ 31-നാണ്. മിക്കവർക്കും ഏത് ദിവസമാണ് ദീപാവലി ആഘോഷിക്കേണ്ടതെന്ന സംശയം ഉണ്ട്. എന്നാൽ ഇതിന് മറുപടി നൽകുകയാണ് വിശ്വഹിന്ദു പരിഷത്ത് വക്താവായ ശരത് ശർമ.
ഈ വർഷം ഒക്ടോബർ 31-ന് തന്നെയാകും ദീപാവലി ആഘോഷിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. അന്നേ ദിവസം ഉച്ച മുതൽ അമാവാസി ആരംഭിക്കുമെന്നും അതിനാൽ തന്നെ ഒക്ടോബർ 31-ന് വൈകുന്നേരമാകും ദീപം തെളിയിച്ച് ദീപാവലി ആഘോഷിക്കുക. തലേദിവസം, അതായത് ഒക്ടോബർ 30-ന് അയോദ്ധ്യയിൽ ദീപോത്സവം ആഘോഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് ഹനുമാൻ ജയന്തിയുമാണ്. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയും ഇത് ശരിവച്ചു.















