ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ മതമൗലികവാദികൾ ശക്തിപ്രാപിക്കുകയാണ്. അക്രമവും വിവേചനവും അനുദിനം വർദ്ധിക്കുകയാണ്. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെ നേരെ നിരന്തരം വർഗീയാക്രമണങ്ങൾ നടക്കുകയാണ്. നേരിട്ടുള്ള ആക്രമണങ്ങൾ കുറഞ്ഞെങ്കിലും ഭീഷണികൾക്കും വിവേചനങ്ങൾക്കും ഒരു കുറവുമില്ല. ബംഗ്ലാദേശിൽ ഹിന്ദുക്കൾ തൊഴിൽ വിവോചനവും നിർബന്ധത രാജിയും നേരിടുന്നുവെന്നാണ് ഒടുവിലായി റിപ്പോർട്ട് ചെയ്യുന്നത്.
സർക്കാർ തലത്തിൽ ജോലി ചെയ്യുന്ന ഹൈന്ദവരെ നിർബന്ധിപ്പിച്ച് രാജി വയ്പ്പിക്കുകയാണ് നൊബേൽ സമാധാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. പ്രമുഖ സർവകലാശാലകളിൽ ഉൾപ്പടെ ജോലി ചെയ്യുന്ന അദ്ധ്യാപകരെ ഉൾപ്പടെ രാജിക്കായി സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. ചിറ്റഗോംഗ് സർവകാലശാലയിലെ ചരിത്രവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ റോന്തു ദാസ് വധഭീഷണിയെ തുടർന്ന് അടുത്തിടെ രാജി വച്ചിരുന്നു. രാജിക്ക് പിന്നാലെ ഇയാൾ പങ്കിട്ട കുറിപ്പ് സൈബറിടങ്ങളിൽ ചർച്ചയായിരുന്നു.
ഹിന്ദുക്കളായവരെ പൊലീസ് സേനയിൽ ഉൾപ്പെടുത്താതിരിക്കാനും വിവിധ തലങ്ങളിൽ നിന്ന് സമ്മർദ്ദമുണ്ട്. ശാരദ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 252 സബ് ഇൻസ്പെക്ടർമാരെയാണ് അച്ചടക്കമില്ലെന്നാരോപിച്ച് പിരിച്ചുവിട്ടത്. ഇവരിൽ 91 പേർ ഹിന്ദുക്കളാണ്. വിവേചനം നേരിട്ടുവെന്നും കാലം ഈ നെറികേടിനെല്ലാം ഉത്തരം പറയുമെന്നാണ് പിരിച്ചുവിട്ട സബ് ഇൻസ്പെക്ടറിലൊരാൾ പ്രതികരിച്ചത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കായി നടത്താനിരുന്ന പാസ്-ഔട്ട് പരേഡും സർക്കാർ റദ്ദാക്കി.
ലൗ ജിഹാദിന് സമാനമായി ‘ലൗ ട്രാപ്പ്’ ആരോപണവും ഹിന്ദു സമുദായത്തിന് നേരെ നടക്കുന്നുണ്ട്. ഹിന്ദു പുരുഷന്മാർ മുസ്ലീം സ്ത്രീകളെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പുകൾ ‘ലവ് ട്രാപ്പ്’ കാമ്പെയ്ൻ ആരംഭിച്ചു. മുസ്ലീം സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ ഉൾപ്പടെ മതമൗലികവാദികൾ സ്ഥാപിച്ചിട്ടുണ്ട്.
ഹൈന്ദവരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു സമൂഹം ബംഗ്ലാദേശിലുടനീളം നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ച വെള്ളിയാഴ്ച ചാറ്റോഗ്രാമിലെ (ചിറ്റഗോങ്ങ്) ലാൽദിഗി മൈതാനിയിൽ മഹാ റാലി സംഘടിപ്പിച്ചിരുന്നു.