പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് തലവേദനയും തലകറക്കവും. ശരീരത്തിലെത്തുന്ന പോഷക ഘടകങ്ങളുടെ അഭാവമാണ് തലവേദനയ്‌ക്കും തലകറക്കത്തിനും പ്രധാന കാരണമാകുന്നത്. കൂടാതെ തളർച്ച, ക്ഷീണം, ശ്വാസതടസം, വിളറിയ ചർമം, മുടി കൊഴിച്ചിൽ എന്നിവയും അനുഭവപ്പെടാറുണ്ട്. ഒരു വ്യക്തിയുടെ ശരീരത്തിൽ 18 മില്ലിഗ്രാം അയൺ ആവശ്യമാണ്. അതുകൊണ്ടു തന്നെ അയൺ അടങ്ങിയ ഭക്ഷണം കൃത്യമായി കഴിക്കേണ്ടത് ശരീരത്തിന്റെ ക്ഷീണവും മറ്റ് അസുഖങ്ങളും ഒഴിവാക്കാനും അത്യന്താപേക്ഷിതമാണ്. അവ ഏതൊക്കെയെന്ന് നോക്കാം.
പഴങ്ങൾ
പഴങ്ങളിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ അയണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനായി തണ്ണിമത്തൻ, സപ്പോട്ട, ആപ്പിൾ, മുന്തിരി, മാതളം എന്നിവ കഴിക്കാവുന്നതാണ്. ഇവ ദൈനംദിന ജീവിതത്തിൽ ശീലമാക്കിയാൽ തലവേദനയും ക്ഷീണവും ഇല്ലാതാക്കാനും സഹായിക്കും.
ഇലക്കറികൾ
മെച്ചപ്പെട്ട ആരോഗ്യത്തിന് പ്രധാനമായും പങ്കുവഹിക്കുന്ന ഒന്നാണ് ഇലക്കറികൾ. എല്ലാ ദിവസലും ഇലക്കറികൾ കഴിക്കുകയാണെങ്കിൽ അതിന്റെ ഗുണവും ലഭിക്കും. ഏകദേശം 2.7 മില്ലിഗ്രാം അയണാണ് ചീരയിൽ അടങ്ങിട്ടുള്ളത്. ഹീമോഗ്ലോബിൻ വർദ്ധിക്കാനും ഇലക്കറികൾ സഹായിക്കുന്നു.
പയർവർഗങ്ങൾ
പോഷക ഘടകങ്ങളാൽ സമ്പന്നമാണ് പയർവർഗങ്ങൾ. ചെറുപയർ, കടല, പരിപ്പ് തുടങ്ങിയവ മൂന്ന് ദിവസങ്ങളിൽ ഇടവിട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. പയർവർഗങ്ങളിൽ 6.2 മില്ലിഗ്രാം അയണാണ് അടങ്ങിയിട്ടുള്ളത്.
മാംസം
മാംസത്തിൽ ധാരാളം അമിനോ ആസിഡുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. രണ്ട് മില്ലിഗ്രാം അയൺ വരെ മാംസത്തിലുണ്ട്. ഇത് ആരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ തലകറക്കം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഇവ സഹായിക്കുന്നു.