പാലക്കാട്: മുനമ്പത്തെ വഖഫ് അധിനിവേശത്തിൽ പ്രതിപക്ഷങ്ങൾക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ. കണ്ണിൽ ചോരയില്ലാതെ നടപ്പിലാക്കിയ വഖഫ് നിയമം തന്നെയാണ് മുനമ്പത്തെ പ്രശ്നത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജനസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണിൽ കാണുന്ന കെട്ടിടം പോലും വഖഫിന്റെയാണെന്ന് തോന്നിയാൽ അവർക്ക് നോട്ടീസ് അയക്കാം. പിന്നീട് ആ കെട്ടിടത്തിന്റെ ഉടമ വഖഫ് എന്ന് പറയുന്ന ജുഡീഷ്യൽ പവറുള്ള അധികാരസ്ഥാനങ്ങളിൽ പോയി കെഞ്ചേണ്ട അവസ്ഥയാണ്. എന്റെ സ്ഥലമാണെന്ന് അയാൾ തെളിക്കേണ്ട ഗതികേടാണെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് എന്ന പേരിൽ അന്യായമായുള്ള നിയമത്തെ പരിഷ്കരിക്കാൻ കേന്ദ്രം ശ്രമിക്കുന്ന സമയത്താണ് അതിനെതിരായി പ്രതിപക്ഷം പ്രമേയം പാസാക്കുന്നത്. മുനമ്പത്തെ ജനങ്ങൾക്ക് നീതി കൊടുക്കാൻ നരേന്ദ്ര മോദി സർക്കാർ മാത്രമാണുള്ളതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
വഖഫ് അധിനിവേശം: ഭരണഘടനയ്‌ക്ക് മുകളിലാണോ ശരിയത്ത് നിയമം? ജനകീയ സമരവുമായി ക്രൈസ്തവ സമൂഹം
വഖഫ് അധിനിവേശം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനൊരുങ്ങുകയാണ് മുനമ്പത്തെ ക്രൈസ്തവ സമൂഹം. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കമെന്നാണ് ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന ക്രൈസ്ത പുരോഹിതർ ആവശ്യപ്പെടുന്നത്. ഭരണഘടനയ്‌ക്ക് മുകളിൽ ശരിയത്ത് നിയമത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന വഖഫ് ആക്ട് ഭേദഗതി ചെയ്യണമെന്ന് സ്ഥാനാർത്ഥികൾ ആവശ്യപ്പെടില്ലേയെന്ന് ഫാ.ജോഷി മയ്യാറ്റിൽ ചോദിച്ചു.