എറണാകുളം : കംബോഡിയയിൽ ജോലി വാദ്ഗാനം ചെയ്തു തട്ടിപ്പ് സംഘം തടങ്കലിലാക്കിയ യുവാക്കൾ കൊച്ചിയിലെത്തി.
മണിയൂർ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽ ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായിമീത്തൽ അശ്വന്ത്, എടപ്പാൾ സ്വദേശി അജ്മൽ, ബെംഗളൂരുവിലെ റോഷൻ ആന്റണി എന്നിങ്ങിനെ ഏഴുപേരാണ് തടവിലാക്കപ്പെട്ടത്. രക്ഷപ്പെട്ട 7 പേരും കൊച്ചിയിലെത്തി.
ഒരു ലക്ഷം രൂപ വീതം ഓരോരുത്തരും വിസയ്ക്കായി നൽകി ഒക്ടോബർ മൂന്നിനാണ് ഇവർ ബാംഗ്ലൂരിൽ നിന്ന് തായ്ലാൻഡിലേക്ക് പുറപ്പെട്ടത്. അനുരാഗ് ,നസറദ്ദീൻ ഷാ, അഥിരഥ്, മുഹമ്മദ് റാസിൽ എന്നിവരായിരുന്നു ജോലി വാഗ്ദാനം ചെയ്തത്.
തായ്ലാൻഡിൽ എത്തിയ ശേഷം കംബോഡിയയിൽ ആണ് ജോലി എന്നു പറഞ്ഞ അങ്ങോട്ടേക്ക് കൊണ്ടുപോയി. കംബോഡിയൻ കമ്പനിക്ക് 2500 ഡോളർ വീതം വാങ്ങി വരെ വിൽക്കുകയായിരുന്നു എന്നാണ് ഇവർ മുഖ്യമന്ത്രിക്ക് മറ്റും നൽകിയ പരാതിയിൽ പറയുന്നത് .മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ടാക്സിഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ട് കംബോഡിയയിലെ ഇന്ത്യൻ എംബസിയിൽ എത്തുകയായിരുന്നു. തുടർന്നാണ് നാട്ടിൽ വിവരമറിഞ്ഞത്.
സൈബർ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന തട്ടിപ്പ് കമ്പനിയിലാണ് ജോലി ചെയ്യേണ്ടിയിരുന്നത്. വിസമ്മതിച്ചതോടെ സുരക്ഷാജീവനക്കാര്‍ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡുകൊണ്ടും ഇരുമ്പുവടികൊണ്ടും മര്‍ദിച്ചു. ഒരാളുടെ എല്ലുപൊട്ടി. വിദേശകാര്യാലയം ഇടപ്പെട്ടാണ് ഇവരേ നാട്ടിലെത്തിച്ചത്.