ടാറ്റയുടെ കരുത്തിൽ വ്യോമസേന; ആദ്യ എയർക്രാഫ്റ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു ; സൈനിക വിമാനം 2026 ൽ പുറത്തിറങ്ങും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റയുടെ കരുത്തിൽ വ്യോമസേന; ആദ്യ എയർക്രാഫ്റ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു ; സൈനിക വിമാനം 2026 ൽ പുറത്തിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 10:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടാറ്റ എയർക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന്  നിർവഹിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സി-295 വിമാനങ്ങളുടെ നിർമ്മാണത്തിനായി പ്ലാന്റ് ഒരുക്കിയത്. ഇവിടെ നിർമ്മിക്കുന്ന ആദ്യത്തെ വിമാനം 2026ൽ പുറത്തിറങ്ങും.

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ ക്യാമ്പസിലാണ് ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം ഒരുക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. 2021 ലാണ് പ്രതിരോധ മന്ത്രാലവും സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സ് എസ്. എയും തമ്മിൽ കരാർ ഒപ്പിട്ടത്. 21,935 കോടി രൂപയുടേതാണ് പ്രസ്തുത കരാർ.

2022 ഒക്ടോബറിലാണ് പ്രധാനമന്ത്രിയാണ് പ്ലാൻിന്റെ തറക്കലിടൽ നിർവഹിച്ചത്. പ്രതിരോധ മന്ത്രാലയം സി-295 പ്രോഗ്രാമിന് കീഴിൽ ആകെ 56 വിമാനങ്ങളാണ് വാങ്ങുന്നത്. അതിൽ 16 എണ്ണം വിമാന നിർമ്മാണ കമ്പനിയായ എയർബസ് സ്പെയിനിൽ നിന്ന് നേരിട്ട് വിതരണം ചെയ്യും. ബാക്കി 40 എണ്ണം ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സിൽ നിർമ്മിക്കും.

ഇന്ത്യൻ വ്യോമസേനയുടെ അവ്രോ-748 വിമാനങ്ങൾക്ക് പകരമായാണ് 10 ടൺ ശേഷിയുള്ള സി-295 വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ സേനയുടെ കൈവശം താരതമ്യേന വലുപ്പം കൂടിയ വിമാനങ്ങളാണുള്ളത്. പ്രതികൂല കാലവസ്ഥ ഇതിന്  വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. എന്നാൽ സി-295 എത് കാലാവസ്ഥയിലും അനായാസേന ലക്ഷ്യ സ്ഥാനത്തെത്താൻ സാധിക്കും. .70 പട്ടാളക്കാര്‍ക്ക് ( 50 പാരാട്രൂപ്പ്) വരെ ഇതില്‍ യാത്ര ചെയ്യാനാകും. നിലവില്‍ വ്യോമസേനയുടെ ഭാഗമായ വിമാനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത തന്ത്രപ്രധാന മേഖലയിലേക്ക് സൈനികരെ എത്തിക്കാനും സഹായിക്കും. ദീര്‍ഘദൂരം പറക്കാനുള്ള ശേഷിയും ഇതിനുണ്ട്. മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗതയില്‍ 11 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ വിമാനത്തിന് സാധിക്കും. ദുരന്തമുഖങ്ങളിലും ഇത് പ്രയോജനം ചെയ്യും.

C -295-ന് പാരാ ഡ്രോപ്പിം​ഗിനായി റാംപ് ഡോറും സജ്ജീകരിച്ചിട്ടുണ്ട്. അതുപോലെ പൂര്‍ണസജ്ജമായ റണ്‍വേയും സി-295ന് ആവശ്യമില്ല. ചെറിയ റണ്‍വേയില്‍ പോലും പറയുന്നയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുമെന്നതിനാല്‍ സി-295 വിമാനം എത്തുന്നതോടെ വ്യോമസേന കൂടുതല്‍ ശക്തിപ്പെടും. വിമാനങ്ങളുടെ മിസൈൽ പ്രതിരോധ കവാചം( electronic warfare suit) ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും ചേർന്നാണ് നിർമ്മിക്കുന്നത്.

Tags: spainAirbusC-295Vadodra
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies