തളർന്ന് കിടന്ന 6 വർഷവും ഡയപ്പർ മാറ്റാൻ വരെ നിന്നത് ഭാര്യ : സുഖം പ്രാപിച്ച് ദിവസങ്ങൾക്കകം ഭാര്യയെ ഉപേക്ഷിച്ച് , രണ്ടാം വിവാഹം ചെയ്ത് യുവാവ്

Published by
Janam Web Desk

ഭാര്യവീട്ടിൽ നിന്ന് സ്ത്രീധനം ലഭിച്ചില്ല കുടുംബത്തെ നന്നായി നോക്കുന്നില്ല, തുടങ്ങിയ കാരണങ്ങളാൽ വിവാഹമോചനം നേടുകയും വീണ്ടും വിവാഹം കഴിക്കുകയും ചെയ്യുന്നവരുടെ നിങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ മലേഷ്യയിൽ തന്റെ പ്രയാസകരമായ സമയങ്ങളിൽ തനിക്കൊപ്പം നിന്ന ഭാര്യയെ ഉപേക്ഷിച്ചാണ് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുന്നത് . മസ്തിഷ്‌കാഘാതം മൂലം 6 വർഷം കിടപ്പിലായപ്പോൾ തന്നെ നല്ല രീതിയിൽ പരിപാലിച്ച ഭാര്യയെയാണ് സുഖം പ്രാപിച്ച് ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിച്ചത് .

2016 ലാണ് നൂറുൽ സയാസ് സൈസ്വാനി എന്ന യുവതിയെ യുവാവ് വിവാഹം കഴിച്ചത് . ദമ്പതികൾക്ക് മകൻ ജനിച്ച് അല്പ നാളുകൾക്കുള്ളിൽ തന്നെ യുവാവ് വാഹനാപകടത്തിൽ പെട്ട് തളർന്ന് കിടപ്പിലായി. ഈ അവസരത്തിൽ ഭർത്താവിന് ആഹാരം നൽകുന്നത് മുതൽ ഡയപ്പർ മാറ്റുന്നത് വരെ ചെയ്ത് പരിചരിച്ചത് നൂറുൽ സയാസ് സൈസ്വാനിയായിരുന്നു.

എന്നാൽ ഭാര്യയുടെ പരിചരണത്തിൽ പൂർണ്ണമായി സുഖം പ്രാപിച്ച യുവാവ് കുറച്ച് ദിവസങ്ങൾക്കകം തന്നെ ഭാര്യയെ വിവാഹമോചനം ചെയ്തു. വിവാഹമോചനത്തിന് ഒരാഴ്ചയ്‌ക്ക് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. നൂറുൽ സയാസ് സൈസ്വാനിയും തന്റെ ഭർത്താവിന് രണ്ടാം വിവാഹത്തിന് ആശംസകൾ നേർന്നു.

Share
Leave a Comment