മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
കുടുംബ അഭിവൃദ്ധി, മനഃസന്തോഷം, ദാമ്പത്യ ഐക്യം, കീർത്തി, സത്സുഹൃത്ത് ഭാഗ്യം, രോഗശാന്തി എന്നിവ ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കടുത്ത മാനസിക പ്രശ്നം ഉള്ളവർ കൃത്യ സമയത്ത് മരുന്ന് കഴിച്ചില്ലെങ്കിൽ ആത്മഹത്യ പ്രവണത ഉണ്ടാകും. ധനക്ലേശം, യാത്രാക്ലേശം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
രോഗാദി ദുരിതം അലട്ടുകയും പല തലത്തിലുള്ള പാഴ് ചെലവുകൾ വരവിനേക്കാൾ ചെലവുണ്ടാകും, സ്ത്രീകൾ മൂലം അപമാനിതനാകുവാനുള്ള സാഹചര്യം ഉണ്ടാവും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തീക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
തൊഴിൽക്ലേശം, ശരീര സുഖഹാനി, കൃഷി ചെയ്യുന്നവർക്ക് വിഭവ നാശം,ധനക്ലേശം, ശിരോ – നേത്ര രോഗം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നല്ല കാര്യങ്ങൾ ചെയ്യുവാനും നല്ല പേര് കേൾക്കുവാനോ അവസരം അല്ലെങ്കിൽ സാഹചര്യം ഉണ്ടാകും. രോഗശാന്തി, മനസമാധാനം, നിദ്രാസുഖം ഉണ്ടാകും
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകും. രോഗാദി ദുരിതം ഉണ്ടാവുകയും ധനക്ലേശം, തൊഴിൽ പരാജയം എന്നിവ നേരിടും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ധനനേട്ടം, മനഃസന്തോഷം, തൊഴിൽ വിജയം എന്നിവ ഉണ്ടാവും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാവും. കർമ മേഖലയിൽ അത്ഭുതപൂർവമായ വളർച്ച അനുഭവപ്പെടും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാകും
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
അന്യജനങ്ങളെ സഹായിക്കുവാനുള്ള മനോഭാവം ഉണ്ടാകുമെങ്കിലും അവരിൽ നിന്നും മോശമായ അനുഭവങ്ങൾ നേരിടേണ്ടി വരും. ശത്രുഭയം, വ്യപഹാര പരാജയം, ഉദര രോഗം എന്നിവ അനുഭവപ്പെടും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ശരീര ശോഷണം, ആരോഗ്യക്കുറവ്, രോഗാദി ദുരിതങ്ങൾ അലട്ടുക, മനശാന്തികുറവ്, എവിടെയും തടസ്സങ്ങൾ, അപമാനം, ഉദരരോഗം എന്നിവ അലട്ടും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
സ്ഥാനപ്രാപ്തി, ആരോഗ്യ വർദ്ധനവ്, ഭക്ഷണ സുഖം, ഭാഗ്യ അനുഭവങ്ങൾ, ഭാര്യ സുഖം,സത് സുഹൃത്തുക്കൾ എന്നിവ ലഭിക്കും. കലാകാരന്മാർക്കു അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V