കൊച്ചി: സോഷ്യൽ മീഡിയയിൽ ആളിപ്പടർന്ന് #justiceformunambam, #AllEyesOnMunampam ക്യാമ്പയിൻ. വഖഫിന്റെ അധിനിവേശത്തിനെതിരെ മുനമ്പം ജനത നടത്തുന്ന ജനകീയ പ്രതിഷേധം ശക്തമാവുകമാണ്. 614 ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുമ്പോഴും സാംസ്കാരിക നായകൻമാരും നടൻമാരും പ്രതികരിക്കാൻ ഗാസയിലേക്കും ഉത്തരേന്ത്യയിലേക്കും കണ്ണുംനട്ട് ഇരിപ്പാണ്. എന്തിനും എതിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമുഖർ പ്രതികരണ ശേഷിയില്ലാതെ വാമൂടിക്കെട്ടി ഇരിക്കുമ്പോഴാണ് സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തത്.
വഖഫ് അധിനിവേശത്തിനെതിരെ മുനമ്പ് നടക്കുന്ന പ്രതിഷേധം രണ്ടാഴ്ച പിന്നിട്ടു. സെപ്റ്റംബർ 27-ന് ശ്രദ്ധ തിരിക്കൽ സമരത്തോടെയായിരുന്നു മുനമ്പത്തെ സമരത്തിന് തുടക്കം കുറിച്ചത്.ഹൈന്ദവ-ക്രൈസ്തവ സമുദായ സംഘടനകൾ മാത്രമാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇടത്-വലത് മുന്നണികൾ മുസ്ലീം വോട്ട് ബാങ്ക് ഭയന്ന് ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
മുനമ്പം ചെറായി പ്രദേശത്തെ 405 ഏക്കറോളം ഭൂമി വഖഫ് സ്വത്താണെന്നാണ് വഖഫ് ബോർഡിന്റെ അവകാശവാദം. 1902-ൽ തിരുവിതാംകൂർ രാജാവ് അബ്ദുൾ സത്താർ സേഠ് എന്ന വ്യക്തിക്ക് സ്ഥലം പാട്ടം നൽകിയ പ്രദേശമാണിത്. സേഠിൽ നിന്ന് ഭൂമി ലഭിച്ച കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് ഇവിടെ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വിൽക്കുകയായിരുന്നു.
വിലയാധാരം ലഭിച്ച ഭൂമിക്ക് 610 കുടുംബങ്ങളും കരമടച്ച് താമസിച്ച് വരുന്നതിനിടയിലാണ് 2019-ൽ വഖഫ് ബോർഡിന്റെ ആസ്തി വിവരത്തിൽ ഈ ഭൂമിയും ഉൾപ്പെടുത്തിയത്. പിന്നാലെ കേരള വഖഫ് സംരക്ഷണ വേദിയുടെ പേരിൽ ഹൈക്കോടതിയെ സമീപിച്ച് പോക്കുവരവ് ഉത്തരവും തടഞ്ഞു.പോക്കുവരവ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞതോടെ പണം കൊടുത്ത് നിയമാനുസൃതം വാങ്ങിയ ഭൂമിയിൽ നിർമ്മാണങ്ങൾ നടത്താനോ, ഇതു വച്ച് ബാങ്കിൽ നിന്ന് ലോണെടുക്കാനോ കഴിയാതെയായി.