കോൺ‌​ഗ്രസിനുള്ളിൽ നാറിയിട്ട് നിക്കണോയെന്ന് കെ മുരളീധരൻ തീരുമാനിക്കണം; സരിൻ കറകളഞ്ഞ സഖാവാകാൻ ഇനിയും സമയമെടുക്കും: എ കെ ബാലൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺ‌​ഗ്രസിനുള്ളിൽ നാറിയിട്ട് നിക്കണോയെന്ന് കെ മുരളീധരൻ തീരുമാനിക്കണം; സരിൻ കറകളഞ്ഞ സഖാവാകാൻ ഇനിയും സമയമെടുക്കും: എ കെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 07:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെ മുരളീധരനെ സിപിഎമ്മിലേക്ക് ക്ഷണിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം എ കെ ബാലൻ. മുരളീധരൻ കോൺഗ്രസിൽ തുടർച്ചയായി അവഗണന നേരിടുന്നുവെന്നും ഹൈക്കമാൻഡിന് ഡിസിസി പ്രസിഡന്‍റ് അയച്ച കത്തിൽ പോലും അനുകൂല നടപടിയുണ്ടായില്ലെന്നും എ കെ ബാലൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ കെ ബാലൻ.

കെ മുരളീധരനെ പാർട്ടി ഒഴിവാക്കിയത് പോലെയാണ് ഇപ്പോൾ. പറ്റുമെങ്കിൽ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണം. കൂറുമാറിയ ആളെ പോലെയാണ് പാർട്ടിയ്‌ക്ക് അദ്ദേഹത്തോടുള്ള സമീപനം. കോൺ​ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരൻ ​തെളിയിക്കണം. കെ കരുണാകരനെ പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ പറഞ്ഞത്. അതിൽ കോൺ​​ഗ്രസും അതൃപ്തിയിലാണ്.

കോൺ​ഗ്രസിലെ കത്തിനപ്പുറമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും. കോൺ‌​ഗ്രസിനുള്ളിൽ നാറിയിട്ട് നിക്കണോയെന്ന് മുരളീധരൻ തന്നെ തീരുമാനിക്കണം. സരിൻ കറകളഞ്ഞ സഖാവാകാൻ ഇനിയും സമയമെടുക്കും, സരിൻ പറയുന്നതല്ല, പാർട്ടിയുടെ നിലപാടെന്നും എ കെ ബാലൻ പറഞ്ഞു.

അതേസമയം, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും 2029-ൽ മത്സരിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. തോൽവി മുന്നിൽ കാണുന്ന തെരഞ്ഞെടുപ്പാണെങ്കിൽ പാർട്ടി ഉറപ്പായും മത്സരിപ്പിക്കുമെന്നും പാർട്ടി പറയുന്നത് കേട്ട് എടുത്തുചാടാൻ താനില്ലെന്നും മുരളീധരൻ പറഞ്ഞു.

പാലക്കാട് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നേതൃത്വം കത്ത് നൽകിയിരുന്നുവെന്നും അത് മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിതെന്നുമുളള വിവാദം കെട്ടടങ്ങിയിട്ടില്ല. സീറ്റ് ലഭിക്കാത്തതിനാൽ കോൺഗ്രസ് വിട്ടെത്തിയ സരിന് സ്ഥാനാർത്ഥിത്വം നൽകിയതിൽ സിപിഎമ്മിലും അതൃപ്തിയുണ്ട്. ഇതിനിടയിലാണ് എകെ ബാലന്റെ പ്രസ്താവന.

Tags: CongressK MURALEEDHARANAK Balan
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies