സമാജ സേവനത്തിനായി സ്വയം സമർപ്പിച്ച മാർഗദീപം; ഓർമ്മകളിൽ ഇന്നും മായാതെ ഹരിയേട്ടൻ; വേർപാടിന് ഒരു വയസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമാജ സേവനത്തിനായി സ്വയം സമർപ്പിച്ച മാർഗദീപം; ഓർമ്മകളിൽ ഇന്നും മായാതെ ഹരിയേട്ടൻ; വേർപാടിന് ഒരു വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 10:35 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സമാജസേവനത്തിനായി സ്വയം സമർപ്പിച്ച ജീവിതം. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ ദേശീയരാഷ്‌ട്രീയത്തിൽ പോലും സൗമ്യസാന്നിധ്യം അറിയിച്ച സ്വയം സേവകൻ. രംഗ ഹരിയെന്ന് ദേശീയ തലത്തിൽ അറിയപ്പെട്ടിരുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും മുൻ അഖില ഭാരതീയ ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖുമായിരുന്ന ആർ ഹരിയേട്ടന്റെ വേർപാടിന് ഒരുവർഷം.

തത്വ ചിന്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ തുടങ്ങി ബഹുമുഖമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജീവിതമായിരുന്നു ഹരിയേട്ടൻ എന്ന് സ്വയംസേവകർ സ്‌നേഹപൂർവ്വം വിളിക്കുന്ന ആർ ഹരിയുടേത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ അദേഹത്തിന്റെ പണ്ഡിത്യവും ശ്രദ്ധേയമായിരുന്നു . സംഘ കുടുംബത്തിലെ സ്‌നേഹ നിധിയായ കാരണവർ. ദേശീയതയുടെ ആദർശത്തിന്റെ വഴിയിലൂടെ കാലത്തേയും രാജ്യത്തെയും നയിച്ച സമ്പൂർണ സംഘടകൻ.

എറണാകുളം ടിഡി സ്വദേശികളായ രംഗ ഷേണോയിയുടെയും പത്മവതിയുടെയും മകനായി 1930 ലായിരുന്നു ജനനം. സമർത്ഥനായ വിദ്യാർത്ഥി. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഇതേ കാലത്താണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനത്തിലേക്ക് എത്തുന്നത്. അക്കാലത്ത് സംഘ പ്രവർത്തനത്തിനായി മഹാരാഷ്‌ട്രയിൽ നിന്നുമെത്തിയ പ്രചാരകൻ ഭാസ്‌കർ റാവുജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

മഹാരാജാസ് കോളേജിലായിരുന്നു ഡിഗ്രി പഠനം. 1948 ൽ ഗാന്ധിവധത്തെ തുടർന്നു സംഘ നിരോധനം ഉണ്ടായപ്പോൾ സംഘത്തിന്റെ അഖിലഭാരതീയ സത്യഗ്രഹത്തിൽ പങ്കെടുത്തു ജയിൽവാസം അനുഷ്ട്ടിച്ചതിനാൽ ഒരു വർഷത്തെ കോളേജ് വിദ്യാഭ്യാസം മുടങ്ങി. പിന്നീട് ഡിഗ്രി പാസ്സായി. 1951ൽ സംഘപ്രചാരകായി, ആദ്യം വടക്കൻ പറവൂരിൽ. പിന്നീട്, തൃശൂർ ജില്ല, പാലക്കാട് ജില്ല, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വിഭാഗ് പ്രചാരകനായി പ്രവർത്തിച്ചു.

1980ൽ കേരളത്തിന്റെ സഹ പ്രാന്തപ്രചാരകനായി. 1983ൽ അദ്ദേഹം കേരള പ്രാന്തപ്രചാരകും, 1990ൽ അഖില ഭാരതീയ ബാവാധിക് ശിക്ഷൺ പ്രമുഖുമായി. ഈ കാലഘട്ടത്തിൽ ഭാരതം മുഴുവൻ അദ്ദേഹം സംഘ പ്രവർത്തനത്തിന്റെ ഭാഗമായി നിരന്തരം പ്രവാസം ചെയ്തു. പോകുന്ന ഓരോ സ്ഥലത്തും അവിടെയുള്ള സ്വയംസേവകരോടും കുടുംബങ്ങളോടും അടുപ്പം പുലർത്തി. ഒരിക്കൽ പരിചയപ്പെട്ട വ്യക്തിയെ പിന്നീട് എന്നും ഓർമിക്കുന്ന അദേഹത്തിന്റെ ഓർമ്മശക്തി സംഘപ്രവർത്തകരിൽ അത്ഭുതമായിരുന്നു.

മികച്ച സംഘാടകനും കൂടിയായിരുന്നു ആർ. ഹരി. അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രാന്തപ്രചാരക് ഭാസ്‌കർ റാവുജിയും മാധവ്ജിയും ആർ ഹരിയുമായിരുന്നു സംഘത്തിന്റെ സംഘടനാ പ്രവർത്തനം നയിച്ചിരുന്നത്.

വിവിധ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പ്രായത്തിന്റെ ബുദ്ധിമുട്ടുകളെ തുടർന്ന് ഔദ്യോഗിക ചുമതലകളിൽ നിന്നും വിട്ടുനിന്ന അദ്ദേഹം പ്രാന്തകാര്യാലയമായ മാധവ നിവാസിൽ താമസിച്ച് സ്വയംസേവകർക്ക് മാർഗദർശനം നൽകി. വിശ്രമ ജീവിതത്തിനിടയിലും അദേഹത്തിന്റെ ജ്ഞാന തപസ് തുടർന്നു. 2023 ഒക്ടോബർ മാസം 29 ന് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.

അവസാനമായി സഹപ്രവർത്തകർക്ക് കരുതിവെച്ച കത്തിൽ വീണ്ടും ഈ പുണ്യ ഭൂമിയിൽ ജനിക്കണമെന്നും ഇതേ പ്രവർത്തനം ചെയ്യാൻ സാധിക്കണമെന്നുമുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു.

Tags: ഭാസ്‌കർ റാവുജിരംഗ ഹരിr hariRSS KaryakarthaRanga Hariആർ ഹരിസ്വയംസേവകർഹരിയേട്ടൻ
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies