ഇന്ത്യയുടെ മുന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ‘ ദി മോസ്റ്റ് ഫിയര്‍ലെസ് മാന്‍ ‘ എന്ന് വിശേഷിപ്പിച്ച മലയാളിയായ ധീരജവാനാണ് ഋഷി രാജലക്ഷ്മി. തീവ്രവാദികളുടെ ആക്രമണത്തില്‍ മുഖം തകര്‍ന്ന അദ്ദേഹം പക്ഷേ, തന്റെ മനക്കരുത്തിലൂന്നി ജീവിതം തിരികെ പിടിക്കുകയായിരുന്നു. മുഴുവന്‍ സമയവും മുഖാവരണം ധരിച്ചാണ് ഇപ്പോള്‍ ലെഫ്. കേണല്‍ ഋഷിയുടെ ജീവിതം.ദുരന്തമുഖത്ത് വിറങ്ങലിച്ച് നിൽക്കുന്ന വയനാടൻ ജനതക്ക് കരുത്തായി അദ്ദേഹം എത്തിയപ്പോൾ അത് മലയാളികൾക്ക് അതിജീവനത്തിന്റെ മറ്റൊരു പാഠമായി മാറി.
ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദനും , ലെഫ്റ്റനന്‍റ് കേണൽ ഋഷി രാജലക്ഷ്മിയുമൊത്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . ‘ ഭയമില്ലാതെ , കരുത്തുള്ള ഹൃദയത്തോടെ ‘ എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി മുകുന്ദൻ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത് .
ദേശീയതയിലൂന്നി നിലപാടുകൾ വ്യക്തമാക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. താൻ ഒരു ദേശീയവാദിയാണെന്നും രാജ്യത്തെ ഇകഴ്‌ത്തിക്കെട്ടുന്ന നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും പല അവസരങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്ത് ഇന്ത്യൻ സൈന്യത്തിൽ അംഗമാകാൻ ആഗ്രഹിച്ച വ്യക്തി കൂടിയായിരുന്നു ഉണ്ണി മുകുന്ദൻ. അതുകൊണ്ട് തന്നെ ദേശസ്നേഹികളായ രണ്ട് പേർ ഒത്തൊരുമിച്ചുള്ള ചിത്രത്തിന് ഏറെ പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത് .