കഴിഞ്ഞ ദിവസം നടി മിയ ജോർജിനെതിരെ നിയമനടപടി എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കറി പൗഡറിന്റെ പരസ്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചതിന് യഥാർത്ഥ ഉടമ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തതെന്നായിരുന്നു വാർത്തയുടെ ഉളളടക്കം.
തനിക്കെതിരെ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. വാർത്തയുടെ തലക്കെട്ട് സഹിതം പങ്കുവച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
” ഇതിൽ പറയുന്നത് എനിക്കെതിരെ നിയമനടപടിയുണ്ടായി എന്നാണ്. എന്നാൽ എനിക്ക് ഇതിനെ കുറിച്ച് അറിയില്ല, ആരും പറഞ്ഞിട്ടുമില്ല. ഒന്നാമതായി ഇതിന്റെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ബ്രാൻഡ് അംബാസിഡർക്കെതിരെ ഉടമ കേസ് ഫയൽ ചെയ്യുന്നത്. രണ്ടാമതായി സോഷ്യൽ മീഡിയയിൽ കണ്ടതല്ലാതെ എനിക്ക് ഇതുവരെ ലീഗൽ നോട്ടീസോ കത്തോ ലഭിച്ചിട്ടില്ല. ഇത്തരം വ്യാജവാർത്ത പടച്ചുവിടുന്നത് ആരാണെന്ന് എനിക്ക് അറിയില്ല, മിയ പറഞ്ഞു